HOME
DETAILS

വിട പറയുന്നത് കാലാവസ്ഥാ വ്യതിയാനം മുറിവേല്‍പിച്ച വര്‍ഷം അടുത്ത വര്‍ഷവും താളം തെറ്റിയേക്കും

  
backup
December 30 2018 | 21:12 PM

%e0%b4%b5%e0%b4%bf%e0%b4%9f-%e0%b4%aa%e0%b4%b1%e0%b4%af%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b5%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be


കെ.ജംഷാദ്#

 


കോഴിക്കോട്: മഹാപ്രളയം ഉള്‍പ്പെടെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കേരളത്തെ മുറിവേല്‍പ്പിച്ച വര്‍ഷമാണ് കടന്നു പോകുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷം ഇതുവരെ രൂപപ്പെട്ടത് നാല് ചുഴലിക്കാറ്റും രണ്ട് അതിന്യൂനമര്‍ദവും ആറ് ന്യൂനമര്‍ദവും ഒന്‍പത് ലോ പ്രഷറുമാണ്. ഇതില്‍ ഒരു ന്യൂനമര്‍ദമാണ് കേരളത്തില്‍ പ്രളയത്തിനു കാരണമായത്.
ഇതിനിടെ ഗജ ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്നുപോയെങ്കിലും വലിയ പോറലേല്‍പ്പിക്കാത്തത് ആശ്വാസമായി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ബംഗാള്‍ ഉള്‍ക്കടലില്‍ ഇത്രയേറെ ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും രൂപപ്പെടുന്നത് ഇതാദ്യമാണെന്ന് വിദേശ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. തിത്‌ലി, ലുബാന്‍ ചുഴലിക്കാറ്റുകള്‍ ഒരേ സമയം ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും ആയി രൂപപ്പെട്ട സാഹചര്യവും അപൂര്‍വ സംഭവമായി വിലയിരുത്തപ്പെടുന്നു. മണ്‍സൂണ്‍ സജീവമായപ്പോള്‍ കടല്‍ ശാന്തമായത് കേരളത്തിനു അനുഗ്രഹമായി. ഇല്ലെങ്കില്‍ കേരളം കണ്ടെതിനേക്കാള്‍ വലിയ പ്രളയത്തിന് സാക്ഷിയാകേണ്ടി വരുമായിരുന്നുവെന്നാണ് നിഗമനം.
വടക്കു കിഴക്ക് ഇന്ത്യന്‍ തീരങ്ങളെയാണ് പ്രധാനമായും ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റുകളും ബാധിച്ചത്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളില്‍ മൂന്ന് ശക്തമായ ചുഴലിക്കാറ്റുകളും രണ്ട് ഡിപ്രഷനുകളും കിഴക്കന്‍ ഇന്ത്യന്‍ തീരത്തേക്ക് നീങ്ങി. ഒക്ടോബറില്‍ തിത്‌ലി ചുഴലിക്കാറ്റും രൂപം കൊണ്ടു. കേരളത്തെയും തമിഴ്‌നാടിനെയും ബാധിച്ച ഗജ ചുഴലിക്കാറ്റും ആന്ധ്രയെ ബാധിച്ച പേതി ചുഴലിക്കാറ്റും നവംബര്‍, ഡിസംബര്‍ മാസങ്ങളിലുണ്ടായി.
കഴിഞ്ഞ വേനലില്‍ കേരളത്തിലെ ഡാമുകള്‍ നിറയ്ക്കാന്‍ കാരണമായ കനത്ത മഴക്ക് കാരണം മെയ് 27 മുതല്‍ 30 വരെ നീണ്ടു നിന്ന പേരിടാത്ത സൈക്ലോണ്‍ 03-ബി യാണ്. മ്യാന്‍മര്‍ തീരത്തേക്ക് പോയ ഈ ചുഴലിക്കാറ്റിന്റെ സ്വാധീനമാണ് കൊടുംവേനലിലും കനത്തമഴ കേരളത്തിനു സമ്മാനിച്ചത്. തുടര്‍ന്നു ജൂലൈ 13, 18 തിയതികളിലും ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദം രൂപപ്പെട്ടു. ഓഗസ്റ്റില്‍ ഇതേ മേഖലയിലുണ്ടായ ഡിപ്രഷനാണ് കേരളത്തില്‍ പ്രളയത്തിനു കാരണമായത്. ഓഗസ്റ്റ് 13 മുതല്‍ 16 വരെ തോരാതെ പെയ്ത പേമാരി കേരളത്തെ മുക്കി. ഇതിനു ശേഷം നാലു ന്യൂനമര്‍ദം ഇതേ മേഖലയില്‍ രൂപപ്പെട്ടെങ്കിലും കേരളത്തില്‍ വരണ്ട കാലാവസ്ഥയായിരുന്നു ഫലം.
നവംബര്‍ 7 മുതല്‍ 17 വരെ നീണ്ടു നിന്ന ഗജ ചുഴലിക്കാറ്റാണ് ഈ വര്‍ഷത്തെ മൂന്നാമത്തെ ചുഴലിക്കാറ്റ്. മണിക്കൂറില്‍ 165 കി.മി വേഗതയിലാണ് ഗജ തമിഴ്‌നാട് തീരം തൊട്ടത്. ഇത് തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത നാശം വിതച്ചു. കേരളത്തിലൂടെ അറബിക്കടലിലേക്ക് പോയ ഗജ പതിനായിരം കിലോമീറ്ററോളമാണ് സഞ്ചരിച്ചത്.
ഡിസംബര്‍ 6 മുതല്‍ 19 വരെ നീണ്ടു നിന്ന പേതി ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായെങ്കിലും കേരളത്തെ പരുക്കേല്‍പ്പിച്ചില്ല. ആന്ധ്രാ തീരത്ത് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് പേതി കരതൊട്ടത്. സെപ്റ്റംബറില്‍ ദായേ ചുഴലിക്കാറ്റും ബംഗാള്‍ ഉള്‍ക്കടലില്‍ പിറവികൊണ്ടു.
കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴ ഇന്നു മുതല്‍ കുറയും. പുതുവര്‍ഷത്തില്‍ വരണ്ട കാലാവസ്ഥയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്. ഇനി മഴ ലഭിക്കാന്‍ ഏപ്രില്‍ പകുതി വരെയെങ്കിലുമാകും.
പോയ വര്‍ഷത്തെ പോലെ ഏപ്രില്‍ പകുതിക്ക് ശേഷം വേനല്‍ മഴ തുടങ്ങാനും മെയ് മാസത്തില്‍ സജീവമാകാനുമാണ് സാധ്യതയെന്നാണ് യു.എസ് നാഷനല്‍ വെതര്‍ പ്രഡിക്ഷന്‍ സെന്ററിന്റെ നിരീക്ഷണം. മണ്‍സൂണ്‍ അല്‍പം വൈകാനും സാധ്യതയുണ്ടെന്ന് ലോകത്തെ പ്രമുഖ കാലാവസ്ഥാ ഏജന്‍സികള്‍ കണക്കുകൂട്ടുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുവതിയെ കാര്‍ കയറ്റിക്കൊന്ന സംഭവം; ഡോ. ശ്രീക്കുട്ടിക്കെതിരെ നടപടിയെടുത്ത് ആശുപത്രി, ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  3 months ago
No Image

'ഒരു മൃതദേഹം സംസ്‌കരിക്കാന്‍ 75,000 രൂപ, ബെയ്‌ലി പാലം ഒരു കോടി...' മുണ്ടക്കൈ ദുരന്തത്തിലെ സര്‍ക്കാര്‍ കണക്കുകള്‍ പുറത്ത്

Kerala
  •  3 months ago
No Image

താനും വനിതാ ഡോക്ടറും മദ്യപിച്ചിരുന്നെന്ന് അജ്മലിന്റെ മൊഴി; മനപൂര്‍വമുള്ള നരഹത്യാകുറ്റം ചുമത്തി

Kerala
  •  3 months ago
No Image

വീണ്ടും റെക്കോർഡിലേക്ക് കുതിച്ച് സ്വർണവില; പവന്റെ വില 55,000 കടന്നു

Economy
  •  3 months ago
No Image

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

Kerala
  •  3 months ago
No Image

നിപ:  മലപ്പുറം ജില്ലയില്‍  കണ്ടയിന്‍മെന്റ് സോണില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ 

Kerala
  •  3 months ago
No Image

മലപ്പുറത്ത് കാണാതായ യുവതിയേയും മക്കളേയും കൊല്ലത്ത് കണ്ടെത്തി 

Kerala
  •  3 months ago
No Image

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി; സാങ്കേതിക തകരാറെന്ന് വിശദീകരണം  

Kerala
  •  3 months ago
No Image

'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' മൂന്നാം മോദിക്കാലത്തു തന്നെ നടപ്പിലാക്കിയേക്കും; ഒരുക്കങ്ങള്‍ തകൃതിയെന്ന് റിപ്പോര്‍ട്ട്

National
  •  3 months ago
No Image

മൈനാഗപ്പള്ളിയില്‍ കാറിടിച്ച് യുവതി മരിച്ച സംഭവം: ഒളിവിലായിരുന്ന ഡ്രൈവര്‍ പിടിയില്‍ 

Kerala
  •  3 months ago