'ജീന്‍സ് വേണ്ട സാരി മതി'; പുതുവര്‍ഷത്തില്‍ വിജയവാഡയിലെ ക്ഷേത്രത്തില്‍ ഡ്രസ്കോഡ് നിര്‍ബന്ധം
വിജയവാഡ: പുതുവര്‍ഷത്തില്‍ പുതിയ ഡ്രസ്കോഡ് കര്‍ശനമാക്കി വിജയവാഡയിലെ ശ്രീ ദുര്‍ഗ മല്ലേശ്വര സ്വാമി ക്ഷേത്ര അധികാരികള്‍. ഹിന്ദു സംസ്കാരത്തിനു യോജിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുമാത്രമേ ഇനി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്ന് ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫിസര്‍ കൊടേശ്വരമ്മ അറിയിച്ചു.
മോഡേണ്‍ വസ്ത്രങ്ങളായ ബെര്‍മൂഡ, ഷര്‍ട്ട്, മിനി സ്കേര്‍ട്ട്, സ്ലീവ്ലെസ് ടോപ്പ്, ലോ വെയ്സ്റ്റ് ജീന്‍സ്, ഇറക്കം കുറഞ്ഞ ടീഷര്‍ട്ടുകള്‍ ക്ഷേത്രത്തില്‍ ഉപയോഗിക്കരുതെന്നും മറിച്ച പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞുവേണം ക്ഷേത്രദര്‍ശനത്തിന് എത്താനെന്നുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ജീന്‍സും സ്കേര്‍ട്ടുമെല്ലാം വിദേശസംസ്കാരത്തിന്റെ ഭാഗമാണെന്നും അതിനാല്‍ ഭക്തര്‍ ക്ഷേത്ര ഭരണാധികാരികളുമായി സഹകരിക്കണമെന്നും കൊടേശ്വരമ്മ പറഞ്ഞു.
അതേസമയം, ഡ്രഡ്കോഡ് നിര്‍ബന്ധമാക്കിയതിനെതിരെ യുക്തിവാദികള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തീരുമാനമാണെന്നാണ് ഇവരുടെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."