HOME
DETAILS

സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യയെ നാണംകെടുത്തി യു.എസ്: ഗോരക്ഷാ ആക്രമണം കേന്ദ്രത്തിന്റെ ഒത്താശയോടെ

  
backup
August 16 2017 | 23:08 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d-10

വാഷിങ്ടണ്‍: രാജ്യം 71ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ദിവസം പശുവിന്റെ പേരില്‍ ലോകത്തിനു മുന്നില്‍ ഇന്ത്യയെ നാണംകെടുത്തി അമേരിക്ക. ഇന്ത്യയില്‍ ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അതിക്രമങ്ങള്‍ മുസ്‌ലിംകള്‍ക്കെതിരാണെന്നും ഇതിനെതിരേ ഭരണകൂടങ്ങള്‍ നടപടിയെടുക്കാന്‍ വിസമ്മതിക്കുകയാണെന്നും യു.എസ്. 2016 ല്‍ ഇന്ത്യയിലെ അസഹിഷ്ണുതയുടെ പേരിലുള്ള അക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചുവെന്നും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റിന്റെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മത സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിന്റെ ആദ്യ റിപ്പോര്‍ട്ടാണ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പുറത്തുവിട്ടത്. ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം, മതപരിവര്‍ത്തന നിരോധന നിയമം തുടങ്ങിയവയെ റിപ്പോര്‍ട്ട് നിശിതമായി വിമര്‍ശിക്കുന്നു. ഇത്തരം നീക്കം സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ഇടയാക്കും.
ബി.ജെ.പി സര്‍ക്കാരിന് കീഴില്‍ തീവ്രഹിന്ദു ദേശീയവാദി സംഘടനകള്‍ അഴിച്ചുവിടുന്ന അക്രമങ്ങളില്‍ ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആശങ്കയുണ്ട്. രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ 24 ലും ഗോവധ നിരോധനത്തിനും വിപണനത്തിലും ഭാഗികമായെങ്കിലും നിരോധം ഏര്‍പ്പെടുത്തി. ഇതില്‍ ആറു സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമവും കൊണ്ടുവന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ക്രിസ്ത്യന്‍ സംഘടനകള്‍ക്കെതിരെയും നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ വിശ്വാസത്തിന്റെ പേരിലുള്ള ഗുണ്ടാ കൊലപാതകങ്ങളും ഗോരക്ഷാ ആക്രമണങ്ങളും വലിയതോതില്‍ വര്‍ധിച്ചു. ആക്രമണങ്ങളുടെ ഇരകളേറെയും മുസ്‌ലിംകളാണ്. ക്രിസ്ത്യാനികള്‍ക്കെതിരേയും ഭീഷണിയും ഭയപ്പെടുത്തലും നടക്കുന്നു. അവരുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം ക്രിസ്ത്യാനികളെ ലക്ഷ്യമിട്ട് 300ലധികം അക്രമസംഭവങ്ങളാണ് നടന്നത്. 2015ല്‍ ഇത് 177 ആണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. എം.പിയും ഇപ്പോഴത്തെ യു.പി മുഖ്യമന്ത്രിയുമായ യോഗി ആതിദ്യനാഥ് മദര്‍ തെരേസ ഇന്ത്യയെ ക്രിസ്ത്യന്‍വല്‍ക്കരിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ചതായും റിപ്പോര്‍ട്ടിലുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  6 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  6 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  6 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  6 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  6 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago