HOME
DETAILS
MAL
ജാനകിക്കാട് മിച്ചഭൂമി ഭൂരഹിതര്‍ക്ക് പതിച്ചുനല്‍കണം
backup
August 18 2017 | 03:08 AM
പേരാമ്പ്ര: നാലായിരത്തി ഇരുന്നൂറ് ഏക്കറോളം വരുന്ന ജാനകിക്കാട് മിച്ച ഭൂമി ഭൂരഹിതര്‍ക്ക് പതിച്ചു നല്കാന് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനതാദള്‍ (എസ്) പേരാമ്പ്ര നിയോജക മണ്ഡലം നേതൃയോഗം ആവശ്യപ്പെട്ടു.
ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തെങ്കിലും ഭൂരഹിതര്‍ക്ക് പതിച്ചുനല്കാതിരിക്കാന് ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നത് ഭൂരഹിതരോടുള്ള വെല്ലുവിളിയാണ്. അടിയന്തര മന്ത്രിസഭാ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. ലോഹ്യ ഉദ്ഘാടനം ചെയ്തു. പി.പി ബാലന് അധ്യക്ഷനായി. പി.പി മുരളീധരന്, എന്‍.എസ് കുമാര്‍, കെ.കെ സന്തോഷ് കുമാര്‍, ദിനേശ്കാപ്പും കര, കെ.എം സജേഷ്, മജീദ് കാവില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."