HOME
DETAILS

മത്സ്യത്തൊഴിലാളി ക്ഷേമനിധി: അപേക്ഷാ തിയതി നീട്ടണമെന്ന് ആവശ്യം

  
backup
August 10 2016 | 22:08 PM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b7%e0%b5%87%e0%b4%ae%e0%b4%a8





പൊന്നാനി: മത്സ്യത്തൊഴിലാളി ക്ഷേമനിധിക്കുള്ള അപേക്ഷാ തിയതി നീട്ടണമെന്ന ആവശ്യം ശക്തമാവുന്നു. ക്ഷേമനിധി പാസ്ബുക്കിനായുള്ള സമയം കുറച്ചതോടെ ജില്ലയിലെ നൂറു കണക്കിന് മത്സ്യത്തൊഴിലാളികളാണ് വെട്ടിലായത്.
അര്‍ഹരായ മത്സ്യത്തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി അനുവദിച്ച ക്ഷേമനിധി പാസ് ബുക്കിന് അപേക്ഷിക്കാനുള്ള സമയമാണ് ഈ വര്‍ഷം മുന്നറിയിപ്പില്ലാതെ വെട്ടിച്ചുരുക്കിയത്. ജൂലൈ ഒന്നു മുതല്‍ 31 വരെയാണ് എല്ലാ വര്‍ഷവും ക്ഷേമനിധിയിലേക്ക് പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള സമയം. എന്നാല്‍ കഴിഞ്ഞ മാസം വെറും പത്തു ദിവസം മാത്രമാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ജൂലൈ ഒന്നിന് അപേക്ഷ സ്വീകരിക്കാനുള്ള സമയം ആരംഭിച്ചെങ്കിലും 20 മുതല്‍ 30 വരെയുള്ള 10 ദിവസം മാത്രമാണ് അപേക്ഷ സ്വീകരിച്ചത്. ഇതിനാല്‍ നൂറു കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചില്ല.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കിയിരുന്നത് ഈ പാസ്ബുക്ക് വഴിയായിരുന്നു. ഫിഷറീസ് വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഓഫിസുകളിലും ക്ഷേമനിധി പാസ്ബുക്കിന് അപേക്ഷിക്കാമെങ്കിലും സമയം കുറച്ചത് മല്‍സ്യത്തൊഴിലാളികള്‍ക്ക് തിരിച്ചടിയായി. അപേക്ഷാ സമയം നീട്ടണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി മത്സ്യത്തൊഴിലാളി നേതാവ് എ.കെ ജബ്ബാര്‍ ഫിഷറീസ് മന്ത്രിയെ സമീപിച്ചിരുന്നെങ്കിലും ക്ഷേമ നിധിക്ക് അപേക്ഷിക്കാനുള്ള സമയം ഇതുവരെയും നീട്ടി നല്‍കിയിട്ടില്ല. മത്സ്യഫെഡിനു കീഴിലെ പഴയ ബോര്‍ഡ് സമിതിയെ പിരിച്ചു വിട്ട് പുതിയ ബോര്‍ഡ് സമിതി അധികാരമേല്‍ക്കാനുള്ള കാലതാമസമാണ് സാങ്കേതിക തടസമായി പറയുന്നത്. മുന്‍ വര്‍ഷങ്ങളില്‍  അപേക്ഷകരുടെ എണ്ണം കൂടുമ്പോള്‍ ആഗസ്ത് 5 വരെ നീട്ടി നല്‍കാറുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  11 minutes ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  15 minutes ago
No Image

അടുക്കള സിങ്കില്‍ നാലു വയസുകാരിയുടെ കൈ കുടുങ്ങി, രക്ഷകരായി അഗ്നിരക്ഷാ സേന

Kerala
  •  25 minutes ago
No Image

ഇന്ത്യൻ എംബസി ഓപൺ ഹൗസ് നാളെ

oman
  •  28 minutes ago
No Image

കേരള ഹൗസിൽ ഗവര്‍ണറുടെ കാറിൽ ലോ ഓഫീസറുടെ കാറിടിച്ച സംഭവത്തിൽ സിആര്‍പിഎഫ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചു

National
  •  an hour ago
No Image

എസ്എഫ്ഐ-കെഎസ്‍യു സംഘർഷത്തെ തുടർന്ന് കോഴിക്കോട് ഗവൺമെന്‍റ് ലോ കോളേജ് അനിശ്ചിതമായി അടച്ചു

Kerala
  •  an hour ago
No Image

റിയാദ് മെട്രോയിലെ റെഡ്, ഗ്രീൻ ട്രെയിനുകൾ ഞായറാഴ്ച മുതൽ ഓടിത്തുടങ്ങും

Saudi-arabia
  •  an hour ago
No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  an hour ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  an hour ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  2 hours ago