കെ.എസ്.ആര്.ടി.സി: സമരക്കാരില്‍ അഞ്ചുപേര്‍ക്ക് സസ്പെന്ഷന്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി ചീഫ് ഓഫിസില്‍ ഉപരോധ സമരം നടത്തി ജയില്‍വാസം അനുഷ്ഠിച്ച ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്‍ ഭാരവാഹികളായ അഞ്ചുപേരെ ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു.
ജീവനക്കാരന് 48 മണിക്കൂര്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലായാല്‍ സര്‍വിസ് ചട്ടം അനുസരിച്ച് റിമാന്‍ഡ് കാലാവധി മുതല്‍ സസ്പെന്ഷനിലായിരിക്കും. ഈ റൂള്‍ അനുസരിച്ച് ചീഫ് ഓഫിസ് അസിസ്റ്റന്റ് സ്റ്റോര്‍ കീപ്പര്‍ എം.ജി. രാഹുല്‍( ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ജനറല്‍ സെക്രട്ടറി), തിരുവനന്തപുരം സിറ്റി സ്റ്റേഷന് മാസ്റ്റര്‍ സി.എസ് അനില്‍കുമാര്‍, കോഴിക്കോട് ഡിപ്പോയിലെ മെക്കാനിക് കെ. മനോജ്കുമാര്‍, പെരിന്തല്‍മണ്ണ ഡിപ്പോ ഡ്രൈവര്‍ കെ. ഹാരിഷ് ചന്ദ്രന്, തിരുവനന്തപുരം സിറ്റി ഡ്രൈവര്‍ എസ്. സജി എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്യാനും റിമാന്ഡിലിടാനുമുള്ള കാരണം കണ്ടെത്താന്‍ എം.ഡി. രാജമാണിക്യം ചീഫ് വിജിലന്‍സ് ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്.ടി.സി വിജിലന്‍സ് നല്കിയ റിപ്പോര്ട്ടിന്മേലാണ് നടപടി. എന്നാല്‍, ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് യൂനിയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് നടയില്‍ നടക്കുന്ന നിരാഹാര സമരം തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."