ചികിത്സാ പിഴവുകള്‍ പരിശോധിക്കാന്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന്
തിരുവനന്തപുരം: ചികിത്സാ പിഴവുകള്‍ പരിശോധിക്കാനും അതുസംബന്ധിച്ച പരാതികള്‍ പരിഹരിക്കാനും മെഡിക്കല്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന് ആരോഗ്യനയത്തില്‍ ശുപാര്‍ശ. ആദ്യം സംസ്ഥാനതലത്തില്‍ ഓംബുഡ്‌സ്മാനെ നിയമിക്കണമെന്നും പിന്നീട് ജില്ലാതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണമെന്നുമാണ് ശുപാര്‍ശ.
ഡോ.ബി. ഇക്ബാല്‍ അധ്യക്ഷനായ സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുന്നത്. റിപ്പോര്‍ട്ടിന്റെ കരട് നേരത്തേ സമര്‍പ്പിച്ചിരുന്നു. പൂര്‍ണരൂപം രണ്ടാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കും. ദേശീയ സംസ്ഥാന പാതയോരങ്ങളില്‍ 10 കിലോമീറ്റര്‍ ഇടവിട്ട് സ്വകാര്യ ആശുപത്രികളെയും ഉള്‍പ്പെടുത്തി ട്രോമാകെയര്‍ സംവിധാനം ഒരുക്കണമെന്നും പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെയും ജില്ലാ ആശുപത്രികളെയും മെഡിക്കല്‍ കോളജുകളെയും ബന്ധിപ്പിച്ചുകൊണ്ട് ഒരു ആരോഗ്യ നെറ്റ്‌വര്‍ക്ക് സൃഷ്ടിക്കണമെന്നുംനിര്‍ദേശമുണ്ട്.
ജില്ലാ ആശുപത്രികളെയും മെഡിക്കല്‍ കോളജുകളെയും പൂര്‍ണമായി റഫറല്‍ ആശുപത്രികളാക്കി മാറ്റണമെന്നും, തിരക്ക് നിയന്ത്രിക്കാന്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിലും താലൂക്ക് ആശുപത്രികളിലും മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശമുണ്ട്.
വീടുകള്‍ കേന്ദ്രീകരിച്ചുള്ള ആരോഗ്യബോധവല്‍ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കണം. ഇതിനായി ആശാ വര്‍ക്കര്‍മാരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഏകോപിപ്പിക്കാന്‍ പ്രത്യേക സംവിധാനം തയാറാക്കണമെന്നും ശുപാര്‍ശയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."