ജെ.ഡി.യു ചിഹ്നം: ശരദ് യാദവ് പക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും
ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം ജെ.ഡി.യു, എന്‍.ഡി.എ സഖ്യത്തിന്റെ ഭാഗമായതോടെ പാര്‍ട്ടി ചിഹ്നമായ അമ്പിനെ ചൊല്ലിയുള്ള തര്‍ക്കം നിയമപോരാട്ടത്തിലേക്ക്. യഥാര്‍ഥ ജെ.ഡി.യു തങ്ങളുടേതാണെന്ന വാദവുമായി മുന്‍ ദേശീയ അധ്യക്ഷനും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായ ശരദ് യാദവ് വിഭാഗം പാര്‍ട്ടി ചിഹ്നത്തിനായി അവകാശവാദമുന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീക്കാനൊരുങ്ങുകയാണ്.
തങ്ങള്‍ ഉടന്‍ തന്നെ കമ്മിഷനെ സമീപിക്കുമെന്ന് മുതിര്‍ന്ന ജെ.ഡി.യു നേതാവും ശരദ് യാദവിന്റെ വിശ്വസ്തനുമായ അരുണ്‍ ശ്രിവാസ്തവ പറഞ്ഞു. ജനങ്ങള്‍ തങ്ങളോടൊപ്പമാണെന്നും യഥാര്‍ഥ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശരദ് യാദവിനൊപ്പമാണെന്നും ഇക്കാര്യം കമ്മിഷനെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്തെ ഭൂരിഭാഗം സംസ്ഥാന കമ്മിറ്റികളും ശരദ് യാദവിനൊപ്പമാണെന്നും ജെ.ഡി.യു രൂപീകരിച്ചത് അദ്ദേഹമാണെന്നും നിതീഷ് കുമാറല്ലെന്നും ശ്രീവാസ്തവ പറഞ്ഞു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിരുന്ന അരുണ്‍ ശ്രീവാസ്തവയെ കഴിഞ്ഞയാഴ്ച നിതീഷ് കുമാര്‍ സ്ഥാനത്തുനിന്നു നീക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."