HOME
DETAILS
MAL
സാനിയ,ബൊപ്പണ്ണ സഖ്യങ്ങള്‍ പുറത്ത്
backup
August 20 2017 | 03:08 AM
സിന്‍സിനാറ്റി: ഇന്ത്യയുടെ സാനിയ മിര്‍സ, രോഹന്‍ ബൊപ്പണ്ണ എന്നിവര്‍ സിന്‍സിനാറ്റി ഓപണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി. വനിതാ വിഭാഗം ഡബിള്‍സ് സെമി ഫൈനലില്‍ സാനിയ-ചൈനീസ് താരം ഷുവായ് പെങ് സഖ്യം തായ്‌വാന്‍-റൊമാനിയന്‍ ജോഡിയായ സീ സു വെ-മോണ്‍സിയ നികല്‍സ്‌കു സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 4-6, 6-7. ഇഞ്ചോടിഞ്ച് പോരാട്ടത്തിലായിരുന്നു സാനിയ സഖ്യം തോല്‍വി വഴങ്ങിയത്.
ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ബൊപ്പണ്ണ ക്രൊയേഷ്യന്‍ താരം ഇവാന്‍ ഡോഡിജ് സഖ്യം പോളണ്ടിന്റെ ലൂകാസ് കുബോട്ട്-മാര്‍സലോ മെലോ സഖ്യത്തോടാണ് പരാജയപ്പെട്ടത്. സ്‌കോര്‍ 1-6, 7-6, 7-10.ആവേശകരമായ പോരാട്ടത്തിലായിരുന്നു ബൊപ്പണ്ണ സഖ്യത്തിന്റെ തോല്‍വി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."