സംസ്ഥാനത്ത് വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വിദ്യാഭ്യാസ കച്ചവടത്തിന് വേണ്ടി : എ.സി മൊയ്തീന്
വടക്കാഞ്ചേരി : സംസ്ഥാനത്ത് വിദ്യാര്‍ഥി രാഷ്ട്രീയം നിരോധിച്ചത് വിദ്യാഭ്യാസ കച്ചവടത്തിന് വേണ്ടിയാണെന്ന് വ്യവസായ കായിക വകുപ്പ് മന്ത്രി എ.സി മൊയ്തീന് കുറ്റപ്പെടുത്തി. വിദ്യാര്‍ഥി രാഷ്ട്രീയം ഇല്ലാതായത് ലക്ഷ്യബോധമില്ലാത്ത യുവ സമൂഹം വര്‍ധിച്ച് വരുന്നതിന് കാരണമാകുന്നതായും മൊയ്തീന് പറഞ്ഞു. പോളിമര്‍ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ പി.കെ ബിജു എം.പി യ്ക്ക് വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തില്‍ പൗരാവലി നല്കിയ സമാദരം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിയ്ക്കുകയായിരുന്നു എ.സി. മൊയ്തീന് . വടക്കാഞ്ചേരി ജയശ്രീ ഹാളില്‍ നടന്ന ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ ശിവപ്രിയ സന്തോഷ് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എസ്. ബസന്ത് ലാല്‍, മുള്ളൂര്‍ മുഹമ്മദാലി സഖാഫി, നഗരസഭ വൈസ് ചെയര്മാന് എം.ആര് അനൂപ് കിഷോര്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ എം.ആര് സോമനാരായണന്‍, എന്‍.കെ പ്രമോദ്കുമാര്‍, ജയ പ്രീത മോഹന്‍, ലൈല നസീര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ മേരി തോമസ്, എ. പത്മനാഭന് , സേവിയാര്‍ ചിറ്റിലപ്പിള്ളി, വി.മുരളി, വി.വി ഫ്രാന്‍സീസ്, ശശികുമാര്‍ കൊടയ്ക്കാടത്ത്, അജിത് കുമാര്‍ മല്ലയ്യ , പി.എന്‍ ഗോകുലന്, ജോണി ചിറ്റിലപ്പിള്ളി, ടി.പി പ്രഭാകരമേനോന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."