മെഡി.കോളജില്‍ ആകാശ ഇടനാഴി നിര്‍മാണം അന്തിമഘട്ടത്തില്‍
മെഡിക്കല്‍കോളജ്: ആശുപത്രി ക്യാംപസിലെ ആകാശ ഇടനാഴിയുടെ നിര്‍മാണം അന്തിമഘട്ടത്തില്‍. മെഡിക്കല്‍കോളജ് ആശുപത്രിയുടെ പ്രധാന കെട്ടിടത്തെയും എതിര്‍വശത്തുള്ള ബ്ലഡ്ബാങ്ക്, സി.ടി സ്‌കാന്‍ വിഭാഗം, പുതിയ ഒ.പി ബ്ലോക്ക് തുടങ്ങിയവ പ്രവര്‍ത്തിക്കുന്ന കെട്ടിടവുമായി ബന്ധിപ്പിക്കുന്ന തരത്തില്‍ രണ്ടു നിലകളിലായാണ് ആകാശ ഇടനാഴി നിര്‍മിക്കുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ട് എട്ടുമാസമായി. നാലരക്കോടിയോളം രൂപയാണ് നിര്‍മാണച്ചിലവ്. ഇന്‍ഫോസിസിനാണ് ചുമതല.
മൂന്നു മീറ്റര്‍ വീതിയുള്ള ഇടനാഴിയിലൂടെ മുന്നൂറോളം പേര്‍ക്ക് ഒരേസമയം സഞ്ചരിക്കാം. എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നുണ്ട്. തറയില്‍ ഗ്രാനൈറ്റും ടൈലും പാകി മനോഹരമാക്കിയിട്ടുണ്ട്. ലാമിനേറ്റഡ് ഗ്ലാസും അലൂമിനിയവും കൊണ്ട് വശങ്ങള്‍ മറച്ചിട്ടുണ്ട്.ഓണത്തിനു മുന്‍പ് രോഗികള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ്
പ്രതീക്ഷയെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."