ദേശീയ വിരവിമുക്തദിനം ആചരിച്ചു ജില്ലയില്‍ 36,406 പേര്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്തു
കൊല്ലം: ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സെന്റ് ജോസഫ് എല്‍.പി സ്‌കൂളില്‍ മേയര്‍ വി രാജന്ദ്രബാബു നിര്‍വഹിച്ചു.
കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ എ.കെ ഹഫീസ് അധ്യക്ഷനായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി.വി ഷേര്‍ലി മുഖ്യപ്രഭാഷണം നടത്തി. ഫാമിലി വെല്‍ഫെയര്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. ഉഷ പദ്ധതി വിശദീകരണം നടത്തി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റൂബി മരുന്ന് വിതരണത്തിന് തുടക്കം കുറിച്ചു. ഡെപ്യൂട്ടി ഡി.എം.ഒമാരായ ഡോ. സന്ധ്യ, ഡോ. ജയപ്രകാശ്, ജില്ലാ ടി.ബി ഓഫീസര്‍ ഡോ. കൃഷ്ണവേണി, ഡോ. സബീന സുന്ദരേശ്, എ.ഇ.ഒ മുഹമ്മദ് സിദ്ദിഖ്, ഡോ. പത്മകുമാര്‍, ജില്ലാ മാസ്മീഡിയ ഓഫീസര്‍ എം. റമിയ ബീഗം സംസാരിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 36,406 പേര്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്തു. ഒന്നുമുതല്‍ അഞ്ചു വയസുവരെയുള്ളവര്‍ക്ക് അങ്കണവാടികളിലും ആറു മുതല്‍ 19 വയസുവരെയുള്ളവര്‍ക്ക് സ്‌കൂളുകളിലും വച്ചാണ് ഉച്ചക്കുള്ള ആഹാരത്തിനു ശേഷം ഉദ്യോഗസ്ഥര്‍ നേരിട്ട് ഗുളികകള്‍ വിതരണം ചെയ്തത്.
അഞ്ചാലുംമൂട് സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രതിരോധ മരുന്ന് വിതരണം കൗണ്‍സിലര്‍ ബി. അനില്‍കുമാറും മങ്ങാട് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പ്രധമാധ്യാപിക ഷീബയും വള്ളിക്കീഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കോര്‍പ്പറേഷന്‍ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍എസ്. ജയനും അഷ്ടമുടി സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പഞ്ചായത്ത് അംഗം എസ്. ശിവശൈലയും നിര്‍വഹിച്ചു. ഇന്നലെ ഗുളിക കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് സമ്പൂര്‍ണ്ണ വിരവിമുക്ത ദിനമായ 17 ന് ഗുളിക നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."