സാമൂഹ്യ നീതി വകുപ്പിന്റെ കരുതല്‍ പദ്ധതിക്ക് തുടക്കമായി
തിരുവനന്തപുരം: ഒട്ടേറെ കാര്യങ്ങളില്‍ ഇന്ത്യക്ക് മാതൃകയാവുന്ന കേരളത്തില്‍ കുട്ടികള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും ഇതിനെ നേരിടാന്‍ സര്‍ക്കാരും സാമൂഹിക നീതി വകുപ്പും നടപടികള്‍ സ്വികരിച്ചുകൊണ്ടിരിക്കുകയൊണന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു പറഞ്ഞു. വിഷമസാഹചര്യങ്ങളില്‍ ജീവിക്കുന്ന കുട്ടികളെ കണ്ടെത്തി സംരക്ഷിക്കുന്നതിന് സാമൂഹിക നീതി വകുപ്പ് നടപ്പിലാക്കുന്ന കരുതല്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമവുമായി പൊരുത്തപ്പെടാത്ത കുട്ടികള്‍, ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികള്‍, അതിജീവിച്ചവരായും സാക്ഷികളായും നിയമത്തിനുമുന്നിലെത്തുന്ന കുട്ടികള്‍ എന്നിവരെ കണ്ടെത്തി സംരക്ഷിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി മിനി ആന്റണി, ഡയറക്ടര്‍ അനുപമ ടി.വി, ഡെപ്യൂട്ടി കലക്ടര്‍ സബിത. പി, വിളപ്പില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. വിജയരാജ്, കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, സംയോജിത ശിശു സംരക്ഷണ പദ്ധതി സംസ്ഥാന മേധാവി എ.എസ്. ഗണേഷ് കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."