
ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

റിയാദ്; മെട്രോ പദ്ധതി 2024 നവംബർ 27, ബുധനാഴ്ച ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തിരിക്കുകയാണ്. സഊദി രാജാവ് സൽമാൻ ബിൻ അബ്ദുൽഅസീസ് അൽ സൗദാണ് മെട്രോ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്.
റിയാദ് മെട്രോയുടെ സവിശേഷതകൾ എടുത്ത് കാട്ടുന്ന ഒരു പ്രത്യേക ഡോക്യുമെന്ററി ചിത്രം ഉദ്ഘാടനത്തിന്റെ ഭാഗമായി അദ്ദേഹത്തിന് മുൻപിൽ പ്രദർശിപ്പിച്ചിരുന്നു. ഒറ്റ ഘട്ടത്തിൽ നിർമ്മാണം പൂർത്തിയാക്കുന്ന ലോകത്തിലെ ഏറ്റവും വലിയ മെട്രോ പദ്ധതിയാണ് റിയാദ് മെട്രോ. പൂർണ്ണമായും സ്വയമേവ പ്രവർത്തിക്കുന്ന ട്രെയിനുകൾ, പുനരുപയോഗിക്കാവുന്ന ഊർജ്ജസ്രോതസ്സുകൾ ഉപയോഗപ്പെടുത്തി പ്രവർത്തിക്കുന്ന മെട്രോ സ്റ്റേഷനുകൾ എന്നിവ റിയാദ് മെട്രോയുടെ പ്രധാന സവിശേഷതകളാണ്.
മെട്രോ സ്റ്റേഷനുകളെയും നഗരത്തിലെ മുക്കുമൂലകളെയും ബന്ധിപ്പിച്ച് കൊണ്ട് റിയാദ് ബസ് സര്‍വിസുമുണ്ടാകും. നിലവില്‍ റിയാദ് നഗരത്തിലെ വിവിധ റൂട്ടുകളിലായി ആയിരത്തോളം ബസുകള്‍ സര്‍വിസ് നടത്തുന്നുണ്ട്. ഇതെല്ലാം പരസ്പരം കണക്ടഡ് ആകും. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പദ്ധതിയായി അറിയപ്പെടുന്ന റിയാദ് മെട്രോ, ആറ് ലൈനുകളിലായി 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. ഇതില്‍ 46.3 കിലോമീറ്റര്‍ ഭൂമിക്കടിയിലൂടെയാണ്. 35 കിലോമീറ്റര്‍ തുരങ്ക പാതയുമാണ്. ബ്ലൂ ലൈനിലാണിത്. 176 കിലോമീറ്റര്‍ പാതക്കിടയില്‍ പോകുമ്പോള്‍ ആകെ 84 മെട്രോ സ്റ്റേഷനുകള്‍ അണ്ടര്‍ ഗ്രൗണ്ട് ആകും.
ആദ്യഘട്ടത്തില്‍ മൂന്നു ലൈനുകളാണ് പ്രവർത്തന സജ്ജമാകുക. ബ്ലൂ, റെഡ്, ഓറഞ്ച്, യെല്ലോ, ഗ്രീന്‍, വയലറ്റ് എന്നീ ആറ് നിറങ്ങളാണ് പാതക്കും ട്രയിനുകള്‍ക്കും നല്‍കിയത്. റെഡ്, വയലറ്റ്, ബ്ലു എന്നി ലൈനുകൾ ഇന്നലെ ആരംഭിച്ചു. ബാക്കി മൂന്ന് ലൈനുകളായ യെല്ലോ, ഓറഞ്ച്, ഗ്രീന്‍ ലൈനുകള്‍ അടുത്തമാസം ട്രാക്കിലാകും. ഡിസംബര്‍ അഞ്ചിന് ഈ ലൈനുകളില്‍ ട്രെയിനുകള്‍ ഓടിത്തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
2024 ഡിസംബര്‍ 1ന് – ലൈന്‍ 1 അല്‍ ഒലായ – അല്‍ ബത്ത റൂട്ട് (ബ്ലൂ ലൈന്‍), ലൈന്‍ 4 കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡ് (യെല്ലോ ലൈന്‍), ലൈന്‍ 6 അബ്ദുള്‍റഹ്മാന്‍ ബിന്‍ ഓഫ് സ്ട്രീറ്റ്, ഷെയ്ഖ് ഹസ്സന് ബിന്‍ ഹുസ്സയിന് സ്ട്രീറ്റ് ഇന്റര്സെക്ഷന് (പര്‍പ്പിള്‍ ലൈന്‍) എന്നിവ പ്രവര്‍ത്തനക്ഷമമാകും. 2024 ഡിസംബര്‍ 15ന് – ലൈന്‍ 2 കിംഗ് അബ്ദുല്ല റോഡ് (റെഡ് ലൈന്‍), ലൈന്‍ 5 കിംഗ് അബ്ദുല്‍അസീസ് റോഡ് (ഗ്രീന്‍ ലൈന്‍) എന്നിവയും, 2025 ജനുവരി 5ന് – ലൈന്‍ 3 അല്‍ മദീന അല്‍ മുനാവറഹ് റോഡ് (ഓറഞ്ച് ലൈന്‍) പ്രവര്‍ത്തനക്ഷമമാക്കും ഇതോടെ റിയാദ് മെട്രോ പൂർണമായും പ്രവർത്തനസജ്ജമാകും. കൂടാതെ, നാല് പ്രധാന സ്റ്റേഷനുകൾ ഉൾപ്പടെ 85 മെട്രോ സ്റ്റേഷനുകളിൽ നിന്നുമുള്ള മെട്രോ സേവനങ്ങൾ ആരംഭിക്കുന്നതുമാണ്.
യാത്രക്കാരെ ആകര്‍ഷിക്കും വിധത്തിലാണ് സഊദി മെട്രോ നിരക്കുകള്‍. നാല് സഊദി റിയാലിന് രണ്ട് മണിക്കൂര്‍ യാത്ര ചെയ്യാവുന്നതാണ്. മൂന്ന് ദിവസത്തേക്കുള്ള ഒന്നിച്ചുള്ള ടിക്കറ്റിന് 20 റിയാലും ഏഴ് ദിവസത്തെക്കുള്ള ടിക്കറ്റിന് 40 റിയാലുമാണ് മെട്രോ നിരക്ക്. ഒരു മാസം മുഴുവന്‍ യാത്ര ചെയ്യുന്നവര്‍ക്ക് 140 റിയാലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത്. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് യാത്ര പൂര്‍ണമായും സൗജന്യമാണ്. 'റിയാദ് ബസ്' ആപ്, 'ദര്‍ബ് കാര്‍ഡ്', ബാങ്ക് എടിഎം കാര്‍ഡുകള്‍ എന്നിവയിലൂടെ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയും. മെട്രോയുടെ ടിക്കറ്റ് ഉപയോഗിച്ചുതന്നെ റിയാദ് ബസുകളിലും യാത്ര ചെയ്യാം എന്ന സൗകര്യവും ആളുകളെ കൂടുതല്‍ ആകര്‍ഷിക്കും. ടിക്കറ്റുകളെ കുറിച്ചും മറ്റും വിശദമായി അറിയാന്‍ 19933 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Explore the attractions of Riyadh with amazing offers on the city's metro! Kids under six years old can ride for free, and monthly passes start at just 140 riyals.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ
National
• 18 hours ago
റഷ്യന്‍ പ്രതിപക്ഷ നേതാവിന്റെ മരണം; ശരീര സാമ്പിള്‍ രഹസ്യമായി വിദേശ ലാബില്‍ എത്തിച്ചു; വിഷബാധയേറ്റതിന് തെളിവുണ്ടെന്ന് ഭാര്യ
International
• 18 hours ago
ഗസ്സയിലെ സയണിസ്റ്റ് നരനായാട്ട്: ഇസ്റാഈലിനെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യമിട്ട് യൂറോപ്പ്യൻ യൂണിയൻ; കനത്ത തിരിച്ചടി
International
• 18 hours ago
തിരുവനന്തപുരത്ത് ആറുവയസുകാരിയെ പീഡിപ്പിച്ച സംഭവം; യുവതിയും സുഹൃത്തും പിടിയില്‍
Kerala
• 19 hours ago
ഗ്യാസ് പൈപ്പ് എലി കടിച്ചുകീറി: വാതക ചോര്‍ച്ചയെ തുടര്‍ന്ന് സ്ഫോടനം; വീട്ടുജോലിക്കാരി അതീവ ഗുരുതരാവസ്ഥയിൽ
uae
• 19 hours ago
അബൂദബിയിലെ ഗോഡൗണിൽ ഉണ്ടായ തീപിടുത്തം നിയന്ത്രണവിധേയമാക്കി
uae
• 19 hours ago
ഹൈഡ്രജന്‍ ബോംബ് നാളെ? രാഹുല്‍ ഗാന്ധിയുടെ പ്രത്യേക വാര്‍ത്ത സമ്മേളനം ഡല്‍ഹിയില്‍
National
• 19 hours ago
‘സിഎം വിത്ത് മി’ പദ്ധതിയുമായി സർക്കാർ; ജനങ്ങളുമായുള്ള ആശയവിനിമയം ശക്തമാക്കാൻ പുതിയ സംരംഭം
Kerala
• 20 hours ago
ഇതെന്ത് തേങ്ങ; പച്ചത്തേങ്ങ വില കുത്തനെ ഉയരുന്നു; വിളവ് കുറവും ഇറക്കുമതി തടസ്സവും പ്രതിസന്ധി
Kerala
• 20 hours ago
വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥിയുടെ കളര്‍ ഫോട്ടോയും, സീരിയല്‍ നമ്പറും; പരിഷ്കരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്
National
• 20 hours ago
ജാമ്യമില്ലാക്കേസിൽപെട്ട പ്രതിയെ പിടികൂടാൻ എത്തിയ പൊലിസിന് ക്രൂര മർദനം; നിരവധി പേർക്ക് പരിക്ക്
crime
• 20 hours ago
വരുന്നൂ ശരത് കാലം; സെപ്റ്റംബർ 22 മുതൽ യുഎഇയിൽ ശരത് കാലം
uae
• 21 hours ago
വാര്‍ത്തകള്‍ തെറ്റിദ്ധാരണാ ജനകം: ജിഫ്രി തങ്ങള്‍
organization
• 21 hours ago
ചൈനയിലെ കാർ വ്യവസായം പ്രതിസന്ധിയിൽ; അമിത ഉൽപ്പാദനവും കിഴിവുകളും വിപണിയെ തകർക്കുന്നതായി റിപ്പോർട്ടുകൾ
auto-mobile
• a day ago
ദുബൈ മെട്രോ ബ്ലൂ ലൈൻ വിപുലീകരണം; ഡ്രാഗൺ മാർട്ടിന് സമീപം ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ആർടിഎ
uae
• a day ago
'എന്നാൽ പിന്നെ എന്റെ നെഞ്ചത്തോട്ട് കയറിക്കോ'; കരുവന്നൂർ നിക്ഷേപ വിഷയത്തിൽ സുരേഷ് ഗോപിയുടെ മറുപടി വിവാദത്തിൽ
Kerala
• a day ago
യുഎഇയിൽ സമ്പന്നർക്കായി വിസ പ്രൈവറ്റ്; സൗജന്യ ഹോട്ടൽ താമസവും എക്സ്ക്ലൂസീവ് കിഴിവുകളുമടക്കം നിരവധി ആനുകൂല്യങ്ങൾ
uae
• a day ago
വെർച്വൽ അറസ്റ്റിലൂടെ റിട്ടയേർഡ് അധ്യാപികയുടെ 18 ലക്ഷം തട്ടിയ മുഖ്യപ്രതി പിടിയിൽ
crime
• a day ago
വധശിക്ഷക്ക് പ്രതേകിച്ച് കാരണം ഒന്നും വേണ്ട കിം ജോങ് ഉന്നിന്; ഉത്തരകൊറിയയിൽ വിദേശ സിനിമകൾ കണ്ടതിന് വധശിക്ഷ വർധിപ്പിക്കുന്നുവെന്ന് യുഎൻ റിപ്പോർട്ട്
International
• a day ago
മുപ്പത് വര്‍ഷം ജോലി ചെയ്ത കമ്പനി ശമ്പള കുടിശ്ശിക നല്‍കാതെ പുറത്താക്കി; 67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്കാന് ഉത്തരവിട്ട് കോടതി
uae
• a day ago
ഇസ്റാഈലിന് വേണ്ടി ചാരവൃത്തി നടത്തി; ഇറാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധേയനാക്കി
International
• a day ago