HOME
DETAILS

തിരുവനന്തപുരത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ടെംപോ വാൻ മറിഞ്ഞു; അപകടത്തിൽ എട്ട് കുട്ടികൾക്ക് പരുക്ക്

  
November 28 2024 | 14:11 PM

Tempo van carrying school students overturns in Thiruvananthapuram Eight children were injured in the accident

തിരുവനന്തപുരം:തിരുവനന്തപുരത്തെ  പോത്തൻകോട് ലക്ഷ്മിവിലാസം സ്കൂളിലെ വിദ്യാർഥികളുമായി പോയ സ്വകാര്യ ടെംപോ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു. പോത്തൻകോട് പതിപ്പള്ളികോണം ചിറയ്ക്ക് സമീപം ഇറക്കത്തിൽ നിയന്ത്രണം വിട്ട് റോഡരികിലെ  മൺതിട്ടയിലേക്ക് ഇടിച്ചു കയറി മറിയുകയായിരുന്നു ടെംപോ വാൻ.അപകടത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. 

ഇന്ന് വൈകുന്നേരം 4.15 നാണ് അപകടമുണ്ടായത്. ആറ് കുട്ടികൾക്ക് നിസാര പരുക്കാണ് ഏറ്റത്. വീഴ്ചയിൽ തലക്ക് പരുക്കുള്ള രണ്ടു കുട്ടികളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. 19 ഓളം കുട്ടികളാണ് ഈ ബസ്സിൽ യാത്ര ചെയ്തിരുന്നത്. ഇവരെല്ലാം കണിയാപുരം സ്വദേശികളാണ്. കണിയാപുരം ഭാഗത്തേക്ക് സ്കൂൾ ബസ് ഇല്ലാത്തതിനാൽ സ്വകാര്യ വാഹനങ്ങളെയാണ് കുട്ടികളടെ മാതാപിതാക്കൾ ആശ്രയിച്ചുവരുന്നത്. കുട്ടികളെ എല്ലാം ബസ്സിന് മുകളിലത്തെ ജനൽ വഴി പുറത്തെടുത്തു. പരുക്കേറ്റവരെ  പോത്തൻകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാര്‍ റെയ്‌സിങ് പരിശീലനത്തിനിടെ നടന്‍ അജിത്തിന്‍റെ കാര്‍ അപകടത്തില്‍പ്പെട്ടു; നടന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

latest
  •  17 days ago
No Image

കഴിഞ്ഞ വർഷം നാട് കടത്തിയത് 35000 പ്രവാസികളെയെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  17 days ago
No Image

നടി ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണുരിനെതിരേ കേസെടുത്ത് പൊലിസ്

Kerala
  •  17 days ago
No Image

ഗ്ലോബൽ പവർ സിറ്റി ഇൻഡക്സ് ആദ്യ പത്തിൽ ഇടം പിടിച്ച് ദുബൈ

uae
  •  17 days ago
No Image

പൊലിസ് ഡേ പ്രമാണിച്ച് ജനുവരി 9-ന് റോയൽ ഒമാൻ പൊലിസ് വിഭാഗങ്ങൾക്ക് അവധി

oman
  •  17 days ago
No Image

ലുസൈൽ ട്രാം ശൃംഖലയിൽ പുതിയ ലൈൻ പ്രവർത്തനമാരംഭിച്ചു

qatar
  •  17 days ago
No Image

കോഴിക്കോടു നിന്നുള്ള യാത്രക്കാർക്ക് സന്തോഷവാർത്ത; എയര്‍ ഇന്ത്യ എക്സ്‍പ്രസ് സര്‍വിസുകള്‍ വര്‍ധിപ്പിച്ചു

latest
  •  17 days ago
No Image

അശ്ലീല അധിക്ഷേപം;  ബോബി ചെമ്മണ്ണൂരിനെതിരേ പരാതി നല്‍കി ഹണി റോസ്

Kerala
  •  17 days ago
No Image

'മകന്‍ ഒരുതെറ്റും ചെയ്തിട്ടില്ല'; ഇപ്പോഴും വിശ്വാസമെന്ന് യു പ്രതിഭ

Kerala
  •  17 days ago
No Image

ജനുവരി 9 മുതൽ ഖത്തറിൽ തേൻ ഉത്സവം

qatar
  •  17 days ago