ദലിത് വിഭാഗങ്ങള്‍ക്കു നേരേ അക്രമങ്ങള്‍ വര്‍ധിക്കുന്നു: ദേശീയ പട്ടികജാതി കമ്മിഷന്
തൃശൂര്‍: കേരളത്തില്‍ ദലിത് കൊലപാതകങ്ങളും പീഡനങ്ങളും മറ്റ് അക്രമങ്ങളും വര്‍ധിച്ച് വരുന്നതായി ദേശീയ പട്ടികജാതി കമ്മിഷന് ചെയര്മാന് രാം ശങ്കര്‍ ഖട്ടാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദലിത് വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് യാതൊരു താല്പര്യവും ഇല്ല. ദലിത് അക്രമങ്ങള്‍ നിയന്ത്രിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാവുന്നില്ല. കേരളത്തിലെ ദലിത് വിഭാഗങ്ങള്‍ക്കു നേരേ നടക്കുന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. ഇത്തരം അതിക്രമങ്ങള്‍ കമ്മിഷന് ഗൗരവത്തോടെയാണ് കാണുന്നതെന്നും കേരളത്തില്‍ നിന്ന് നിരവധി പരാതികള്‍ കമ്മിഷന് ലഭിക്കുന്നുണ്ടെന്നും രാം ശങ്കര്‍ ഖട്ടാരി പറഞ്ഞു. ജനങ്ങളുടെ പൊതുവികാരം കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ വൈസ് ചെയര്മാന് എല്‍.മുരുകനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."