HOME
DETAILS
MAL
അന്‍വറിന്റെ വാട്ടര്‍തീം പാര്‍ക്ക്: പഞ്ചായത്ത് വിവിധ വകുപ്പുകള്‍ക്ക് കത്തയച്ചു
backup
August 25 2017 | 06:08 AM
കോഴിക്കോട്: പി.വി അന്‍വര്‍ എ.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്കിനെതിരെ നടപടിയുമായി കൂടരഞ്ഞി പഞ്ചായത്ത്. പാര്‍ക്കിന്റെ അനുമതിയുമായി ബന്ധപ്പെട്ട രേഖകളുടെ ആധികാരികത പരിശോധിക്കണമെന്നാവശ്യപ്പെട്ട് വിവിധ വകുപ്പുകള്‍ക്ക് കൂടരഞ്ഞി പഞ്ചായത്ത് കത്തയച്ചു.പാര്‍ക്കിനെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച ഏഴംഗ ഉപസമിതിയുടെ ശുപാര്‍ശ പ്രകാരമാണ് കത്തയച്ചത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ പാര്ക്കിന് അനുമതി നിഷേധിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.ഇതടക്കം പരിശോധിക്കാനാണ് തീരുമാനം. മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്ക്കിന് അനുമതി റദ്ദാക്കിയ വിവരം പഞ്ചായത്തിനെ അറിയിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."