കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ സ്ഥലംമാറ്റം റദ്ദാക്കി
തിരുവനന്തപുരം: പണിമുടക്ക് സമരത്തില്‍ പങ്കെടുത്തുവെന്ന പേരില്‍ കെ.എസ്.ആര്.ടി.സി മാനേജ്മെന്റ് സ്ഥലംമാറ്റിയ എല്ലാ ജീവനക്കാരെയും വീണ്ടും അതേ സ്ഥലങ്ങളില്‍ നിയമിച്ചു.
ഈ വിഷയം ഉയര്‍ത്തി ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് യൂനിയന്‍ സെക്രട്ടേറിയറ്റ് നടയില്‍ നടത്തിവന്ന നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. സ്ഥലം മാറ്റിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് നാല് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഇവരെ സ്ഥലംമാറ്റിയ ഉത്തരവ് മരവിപ്പിക്കണമെന്നും മുന്‍പുണ്ടായിരുന്ന സ്ഥലങ്ങളില്‍ തന്നെ ജോലിക്ക് പ്രവേശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. ഇതിനു പിന്നാലെ ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് യൂനിയന്റെ നേതൃത്വത്തില്‍ ഇരുന്നൂറില്‍പ്പരം ജീവനക്കാരും ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി നേടി. എന്നാല്‍, കെ.എസ്.ആര്.ടി.സി ഈ വിധി അംഗീകരിക്കാതെ തുടരുകയായിരുന്നു.
ഇന്നലെ സമരക്കാരുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലാണ് കെ.എസ്.ആര്.ടി.സി തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."