യു.ഡി.എഫ് പൊലിസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി
കൊടുവള്ളി: നഗരസഭയില്‍ കൗണ്‍സിലര്‍മാര്‍ തമ്മിലുണ്ടണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടണ്ടായ അക്രമവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൗണ്‍സിലര്‍ കോഴിശ്ശേരി മജീദിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൊടുവള്ളി പൊലിസ് സ്റ്റേഷന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
എല്‍.ഡി.എഫ് അംഗം ഇ.സി മുഹമ്മദിനെ മര്‍ദിച്ചു എന്ന പരാതിയിലാണ് മജീദിനെ അറസ്റ്റ് ചെയ്തത്. പൊലിസ് ഏകപക്ഷീയമായി നടപടിയെടുക്കുന്നു വെന്നാരോപിച്ച് ശനിയാഴ്ച വൈകുന്നേരം മൂന്നോടെയാണ് യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ കൊടുവള്ളി പൊലിസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരുന്നത്. നഗരസഭാ അധ്യക്ഷ ശരീഫാ കണ്ണാടിപ്പോയില്‍, വൈസ് ചെയര്‍പേഴ്സണ്‍ എ.പി മജീദ് മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്കി. വിവരമറിഞ്ഞ് കൂടുതല്‍ യു.ഡി.എഫ് പ്രവര്‍ത്തര്‍ പൊലിസ് സ്റ്റേഷന് പരിസരത്തെത്തിയതിനെ തുടര്‍ന്ന് താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ സമീപ സ്റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ പൊലിസും നിലയുറപ്പിച്ചു.
ലീഗ് നേതാക്കളായ വി.എം ഉമ്മര്‍ മാസ്റ്റര്‍, എം.എ റസാഖ് മാസ്റ്റര്‍, ടി.കെ മുഹമ്മദ് മാസ്റ്റര്‍, വി.കെ അബ്ദുഹാജി, സി.എം ഗോപാലന് എന്നിവരുടെ നേതൃത്വത്തില്‍ പൊലിസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."