മെഡിക്കല്‍ കോളജ് കാരന്തൂര്‍ റോഡില്‍ തെരുവ്‌വിളക്കുകള്‍ കണ്ണടച്ചു
മെഡിക്കല്‍ കോളേജ:് കാരന്തൂര്‍ റോഡില്‍ മെഡിക്കല്‍ കോളജ് പൊലിസ് സ്റ്റേഷന്‍ പരിസരം മുതല്‍ മായനാട് സ്‌കൂള്‍ പരിസരം വരെയുള്ള ഭാഗങ്ങളില്‍ തെരുവ് വിളക്കുകള്‍ പ്രകാശിക്കാത്തതിനാല്‍ രാത്രിയാത്രക്കാര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു.
മെഡിക്കല്‍ കോളജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ദിവസവും എത്തിച്ചേരുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളായതിനാല്‍ അവരുടെ രോഗികള്‍ക്ക് മരുന്നും ഭക്ഷണവും വാങ്ങിക്കുന്നതിന്ന് രാത്രികാലങ്ങളിലും റോഡില്‍ ഇറങ്ങിപ്പോകേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. രാത്രികാലങ്ങളില്‍ ഡോക്ടര്‍മാര്‍ പെട്ടെന്ന് മരുന്നിന് നിര്‍ദേശിക്കുമ്പോള്‍ പെട്ടെന്ന് തന്നെ മരുന്ന് വാങ്ങിച്ച് തിരിച്ചെത്താനുള്ള ശ്രമത്തിനിടയില്‍ ചെറുവാഹനങ്ങള്‍ തട്ടിപരിക്കേല്‍ക്കുന്നത് വര്‍ധിച്ചുവരികയാണ്. കൂടാതെ രോഗികളുടെ ബന്ധുക്കള്‍ക്കും തുടര്‍ ചികിത്സ ആവശ്യമുള്ളവര്‍ക്കും ചെറിയ തുക മുടക്കി താമസിക്കാന്‍ സൗകര്യമുള്ള ഡി. കെയര്‍ സെന്ററുള്ളത് കാരന്തൂര്‍ റോഡിലാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്കും ചെസ്റ്റ് ഹോസ്പിറ്റലും സ്ഥിതി ചെയ്യുന്നതും ഈ റൂട്ടില്‍ തന്നെയാണ്. ഇവിടങ്ങളിലേക്ക് രാത്രികാലങ്ങളില്‍ രോഗികളുടെ കൂട്ടിരിപ്പ് കാര്‍ ഭയപ്പാടോടുകൂടിയാണ് യാത്ര ചെയ്യുന്നത്.
നിരവധി തവണ കെ.എസ്.ഇ.ബി.അധികൃതരേയും കോഴിക്കോട് കോര്‍പറേഷന്‍ അധികൃതരെയും അറിയിച്ചിട്ടും തെരുവ് വിളക്കുകള്‍ പ്രകാശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. തല്‍സ്ഥിതി തുടരുകയാണെങ്കില്‍ ഓണത്തിനു ശേഷം കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസിന് മുമ്പില്‍ സമരം ചെയ്യുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ആലോചിക്കുന്നതായി അയല്‍ സഭ പ്രതി നിധികള്‍ പറഞ്ഞു.
പ്രദേശത്ത് രാത്രി കാലങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണെന്നും. മെഡിക്കല്‍ കോളജ് പരിസരങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്ക് എതിരെ അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും അയല്‍സഭ പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."