HOME
DETAILS

കയര്‍ത്തൊഴിലാളികളുടെ സര്‍ക്കാര്‍ കൂലിവിഹിതം ഓണത്തിന് മുമ്പ് നല്‍കണം: ആര്‍.ചന്ദ്രശേഖരന്‍

  
backup
August 27 2017 | 03:08 AM

%e0%b4%95%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b0


ആലപ്പുഴ: കയര്‍ത്തൊഴിലാളികളുടെ സര്‍ക്കാര്‍ കൂലിവിഹിതം കുടിശിക ഓണത്തിന് മുമ്പ് നല്‍കാന്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം തൊഴിലാളികളെ സംഘടിപ്പിച്ച് കയര്‍ പ്രൊജക്ട് ഓഫീസുകള്‍ക്ക് മുമ്പില്‍ പട്ടിണി സമരം നടത്തുമെന്നും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.
കയര്‍തൊഴിലാളികളുടെ മിനിമം കൂലി പദ്ധതി പ്രകാരം യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സര്‍ക്കാര്‍ വിഹിതം കൂലി കഴിഞ്ഞ 11 മാസക്കാലമായി ഇടത് സര്‍ക്കാര്‍ നല്‍കുന്നില്ല. കയര്‍തൊഴിലാളികളുടെ പേരില്‍ പട്ടിണി സമരം നടത്തി അധികാരത്തില്‍ വന്ന ഇടതുമുന്നണി കയര്‍ മേഖലയില്‍ ജി.എസ്.ടി ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന് കൂട്ടുനിന്നും അസംസ്‌കൃത വസ്തുക്കളുടെ വിലവര്‍ദ്ധനവ് തടയുവാന്‍ നല്‍കി വന്നിരുന്ന ചകിരി സബ്‌സിഡി നിര്‍ത്തലാക്കിയും കയര്‍മേഖലയെ പൂര്‍ണ സ്തംബനത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന സമരപ്രഖ്യാപന ജാഥയുടെ സ്വീകരണ സമ്മേളനത്തില്‍ ഹരിപ്പാട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗം എ.ഐ.സി.സി അംഗം സേനാപതി വേണു ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് എന്‍.ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ. ജോസഫ്, അഡ്വ.സുബോധന്‍, കൃഷ്ണവേണി ശര്‍മ്മ, എ.കെ.രാജന്‍, ജി.ബൈജു, ബാബുജോര്‍ജ്ജ്, ത്രിവിക്രമന്‍തമ്പി, ജോണ്‍തോമസ്, എം.എം. ബഷീര്‍, എം.കെ.വിജയന്‍, എസ്.രാജേന്ദ്രക്കുറുപ്പ്, എസ്.ദീപു, സുരേന്ദ്രനാഥ്, ജേക്കബ് തമ്പാന്‍, അഡ്വ.ഷുക്കൂര്‍, മുഞ്ഞിനാട്ട് രാമചന്ദ്രന്‍, എസ്.വിനോദ്കുമാര്‍, എം.ആര്‍.ഹരികുമാര്‍, ശ്രീജിത്ത് പത്തിയൂര്‍, എസ്.രാജേന്ദ്രന്‍, തുണ്ടത്തില്‍ ശ്രീഹരി, പി.ജി.ശാന്തുകുമാര്‍, യു.അശോക്കുമാര്‍, പി.ഡി. ശ്രീനിവാസന്‍, കെ.ദേവദാസ്, റീനാസജീവ്, പി.മുകുന്ദന്‍, കെ.ജി ഓമനകുട്ടന്‍, പി.ഡി സുനില്‍, കെ.രാമചന്ദ്രന്‍, ശ്രീദേവിരാജന്‍, ശോഭാ ഓമനകുട്ടന്‍, സ്‌നേഹ എന്നിവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  8 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  8 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  8 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  8 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  8 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  8 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  8 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  8 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  8 days ago