കടകളിലും ഫാമുകളിലും ആരോഗ്യവകുപ്പിന്റെ പരിശോധന
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വിപണികള്‍, കശാപ്പുശാലകള്‍, പശുകോഴിപന്നി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. പൊതുജനാരോഗ്യ നിയമപ്രകാരം വിവിധ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.
പകര്‍ച്ചവ്യാധി നിയന്ത്രണത്തിനും പൊതുജനാരോഗ്യസംരക്ഷണത്തിനുമായി നടപ്പാക്കുന്ന ഹെല്‍ത്തി കേരള പരിപാടിയുടെ ഭാഗമായിരുന്നു പരിശോധന. വില്‍പ്പനയ്ക്ക് വച്ചിരുന്ന മത്സ്യങ്ങളുടെ പഴക്കവും മാര്‍ക്കറ്റുകളുടെ ശുചിത്വ നിലവാരവും ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മത്സ്യം സൂക്ഷിക്കുന്നതിന് കച്ചവടക്കാര്‍ ഉപയോഗിച്ചു വരുന്ന ഫ്രീസറുകള്‍, തെര്‍മോകോള്‍ പെട്ടികള്‍ എന്നിവ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. മലിനജലം ഒഴുക്കികളയുന്നതിനുള്ള ചാലുകള്‍ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ട അവസ്ഥയിലാണ്. മാര്‍ക്കറ്റിനോടു ചേര്‍ന്നുള്ള മുറികളും പരിസരവും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ നിറഞ്ഞ അവസ്ഥയിലാണ്.
ഫാമുകളിലെ ശുചിത്വ നിലവാരവും ഉദ്യോഗസ്ഥര്‍ വിലയിരുത്തി. പരിശോധന തുടരും. പരിശോധനയ്ക്ക് ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ജോബിന്‍ ജി. ജോസഫ് നേതൃത്വം നല്‍കി. ടെക്‌നിക്കല്‍ ഓഫീസര്‍ ടി.സി. ബാബുരാജന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ്. സുരേഷ്, എ. സജിത്, ബിജോയ് എന്നിവര്‍ പരിശോധനയില്‍പങ്കെടുത്തു. ജില്ലയിലെ എല്ലാ മുനിസിപ്പാലിറ്റികളിലും ഡെപ്യൂട്ടി ഡി.എം.ഒ.മാരുടെയും ഗ്രാമപഞ്ചായത്തുകളില്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."