ചേളാരിയില്‍ ഇന്നലെ ഗതാഗതം സ്തംഭിച്ചത് മൂന്ന് മണിക്കൂര്‍
തേഞ്ഞിപ്പലം: ചേളാരി അങ്ങാടിയിലെ കുരുക്കൊഴിവാക്കാന്‍ ഇനിയും നടപടിയായില്ല.
ദേശീയപാത താഴെ ചേളാരിയിലും മേലെ ചേളാരിയിലും വൈകുന്നേരങ്ങളില്‍ ഗതാഗതക്കുരുക്ക് പതിവായിരിക്കുകയാണ്. എന്നാല്‍ ഇന്നലെ ഉച്ചയോടെ തന്നെ ദേശീയപാതയില്‍ ഗതാഗത തടസമനുഭവപ്പെട്ടു തുടങ്ങി. ഉച്ചയ്ക്ക് ഒന്നിന് തുടങ്ങിയ ഗതാഗതക്കുരുക്കിന് അല്പമെങ്കിലും ആശ്വാസായത് വൈകീട്ട് നാലരയോടെയാണ്.
അങ്ങാടിയിലെ കുരുക്ക് കാരണം മേലെചേളാരി മുതല്‍ പാണമ്പ്ര വരെയും താഴെ പടിക്കലിന് സമീപം വരെയും വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു. ദേശീയപാത നിശ്ചലമായതോടെ താഴെ ചേളാരിയില്‍ പരപ്പനങ്ങാടി ഭാഗത്തുനിന്നു വരുന്ന വാഹനങ്ങളും മേലെചേളാരിയില് മാതാപുഴ റോഡ് വഴി വരുന്ന വാഹനങ്ങളും ദേശീയപാതയില്‍ പ്രവേശിക്കാന്‍ ഏറെനേരം കാത്തുനില്‍ക്കേണ്ടി വന്നു. ഇരു ഭാഗങ്ങളില്‍ നിന്നുമുള്ള വാഹനങ്ങള്‍ ദേശീയപാതയില്‍ പ്രവേശിക്കുമ്പോഴും പലപ്പോഴും കുരുക്കനുഭവപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."