HOME
DETAILS

ബെവ്‌കോയില്‍ ബോണസ് 85,000; കുറയ്ക്കണമെന്ന് ധനവകുപ്പ്

  
backup
August 27 2017 | 20:08 PM

%e0%b4%ac%e0%b5%86%e0%b4%b5%e0%b5%8d%e2%80%8c%e0%b4%95%e0%b5%8b%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ac%e0%b5%8b%e0%b4%a3%e0%b4%b8%e0%b5%8d-85000-%e0%b4%95%e0%b5%81%e0%b4%b1%e0%b4%af

തിരുവനന്തപുരം: ബിവറേജസ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ഉയര്‍ന്ന ബോണസ് നല്‍കുന്നതിനോട് ധനവകുപ്പിന് എതിര്‍പ്പ്. 85,000 രൂപ വരെ ബോണസ് നല്‍കുന്നത് ധനപരമായ നിരുത്തരവാദിത്തമാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നും അഭ്യര്‍ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് ധനമന്ത്രി തോമസ് ഐസക് കത്തു നല്‍കി.
കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇന്‍സെന്റീവ് ഒന്‍പത് ശതമാനത്തില്‍നിന്ന് 7.75 ശതമാനമായി വെട്ടിക്കുറച്ചതിനു സമാനമായ നിയന്ത്രണം ബെവ്‌കോയിലും വേണമെന്നാണ് ധനവകുപ്പിന്റെ ആവശ്യം. 85,000 രൂപ വരെയാണ് ഇത്തവണ ബെവ്‌കോ ജീവനക്കാര്‍ക്ക് ഓണത്തിനു ബോണസായി നിശ്ചയിച്ചത്. 19.25 ശതമാനം എക്‌സ്‌ഗ്രേഷ്യയും 10.25 ശതമാനം പെര്‍ഫോമന്‍സ് അലവന്‍സുമടക്കം 29.50 ശതമാനമാണ് മൊത്തം ബോണസ് തുക. കൂടാതെ ഓണത്തിനു ജോലി ചെയ്യുന്നവര്‍ക്ക് തിരുവോണം അലവന്‍സായി 2,000 രൂപയും നല്‍കും. സ്ഥിരം തൊഴിലാളികള്‍ക്ക് 30,000 രൂപ അഡ്വാന്‍സായും ലഭിക്കും. സി 1, സി 2, സി 3 കാറ്റഗറിയില്‍പ്പെട്ട ജീവനക്കാര്‍ക്ക് ഓണത്തിന് മൊത്തം ഒരുലക്ഷത്തിലധികം രൂപ ലഭിക്കും. ലേബലിങ് തൊഴിലാളികള്‍ക്ക് 16,000 രൂപയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 10,000 രൂപയുമാണ് ബോണസ്.
ശമ്പളത്തിന്റെ രണ്ടിരട്ടിയിലേറെ വരുന്ന തുകയാണ് ഇത്തവണ ബെവ്‌കോയിലെ മിക്ക ജീവനക്കാര്‍ക്കും ബോണസായി ലഭിക്കുന്നത്. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സ്ഥാപനത്തില്‍ ഇത്ര ഉയര്‍ന്ന തുക ബോണസായി നല്‍കുന്നതു ശരിയല്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. ഇത് പൊതുസമൂഹത്തില്‍നിന്നുള്ള എതിര്‍പ്പിനു വഴിയൊരുക്കുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ബെവ്‌കോയിലെ ഉയര്‍ന്ന ബോണസിനെതിരേ നേരത്തേതന്നെ ധനവകുപ്പില്‍നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍, കെ.എസ്.എഫ്.ഇയില്‍ വന്‍ തുക ഇന്‍സെന്റീവ് നല്‍കുന്നതു ചൂണ്ടിക്കാട്ടിയാണ് ബെവ്‌കോ ജീവനക്കാരുടെ സംഘടനകള്‍ ഇതിനെ ന്യായീകരിച്ചിരുന്നത്.
കെ.എസ്.എഫ്.ഇ ജീവനക്കാരുടെ ഇന്‍സെന്റീവ് ഇത്തവണ വെട്ടിക്കുറച്ചിട്ടുണ്ട്. കെ.എസ്.എഫ്.ഇയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു മുന്‍ വര്‍ഷങ്ങളില്‍ ഒന്നേകാല്‍ ലക്ഷം രൂപയോളം ഓണക്കാല ഇന്‍സെന്റീവായി ലഭിച്ചിരുന്നു. എന്നാല്‍, ഒന്‍പതു ശതമാനമായിരുന്ന ഇന്‍സെന്റീവ് ധനവകുപ്പ് ഇത്തവണ 7.75 ശതമാനമായി വെട്ടിക്കുറച്ചു. ഇതോടെ ഏറ്റവും കൂടിയ ഇന്‍സെന്റീവ് 75,000 രൂപയായി കുറഞ്ഞു. ഇതുപോലുള്ള വെട്ടിക്കുറയ്ക്കല്‍ ബെവ്‌കോയിലും വേണമെന്നാണ് ധനവകുപ്പ് ആവശ്യപ്പെടുന്നത്.
ധനവകുപ്പിന്റെ ആവശ്യത്തിന്‍മേല്‍ മുഖ്യമന്ത്രി എന്തു തീരുമാനമെടുക്കുമെന്ന് വ്യക്തമായിട്ടില്ല. ബോണസ് വെട്ടിക്കുറച്ചാല്‍ ജീവനക്കാരില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയരുമെന്ന് ഉറപ്പാണ്. ബെവ്‌കോ ജീവനക്കാരിലധികവും ഭരണപക്ഷ അനുകൂല സംഘടനകളില്‍പ്പെട്ടവരാണ്. ബോണസ് വെട്ടിക്കുറച്ചാല്‍ ഈ സംഘടനകളില്‍ നിന്നായിരിക്കും ഏറ്റവുമധികം എതിര്‍പ്പുയരുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിശപ്പകറ്റാന്‍ പുല്ലു തിന്നുകയാണ് ഗസ്സയിലെ കുഞ്ഞുങ്ങള്‍

International
  •  6 days ago
No Image

ദിലീപിന് ശബരിമലയില്‍ വിഐപി പരിഗണന; ദേവസ്വം ബോര്‍ഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Kerala
  •  6 days ago
No Image

500 രൂപ പോലും കൊണ്ടു വരാറില്ല; രാജ്യസഭയിലെ ഇരിപ്പിടത്തില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയെന്ന ആരോപണം നിഷേധിച്ച് സിങ്‌വി  

National
  •  6 days ago
No Image

ബലാത്സംഗക്കേസ്: നടന്‍ സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Kerala
  •  6 days ago
No Image

ലബനാനില്‍ വീണ്ടും ബോംബിട്ട് ഇസ്‌റാഈല്‍, ഒമ്പത് മരണം; ഒരാഴ്ചക്കിടെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 129 തവണ

International
  •  6 days ago
No Image

വടകരയില്‍ 9 വയസുകാരിയെ ഇടിച്ചിട്ട് കോമയിലാക്കിയ കാര്‍ കണ്ടെത്തി; പ്രതി വിദേശത്ത്

Kerala
  •  6 days ago
No Image

ഖുറം നാച്വറൽ പാർക്ക് താൽക്കാലികമായി അടച്ചു 

oman
  •  6 days ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; എറണാകുളത്ത് ഒരാൾ കൂടി അറസ്റ്റിൽ, പ്രതിയെ പിടികൂടിയത് ഒളിവിൽ കഴിയുന്നതിനിടെ

Kerala
  •  6 days ago
No Image

നവീന്‍ ബാബുവിന്റെ മരണം; അന്വേഷിക്കാന്‍ തയ്യാറെന്ന് സി.ബി.ഐ; എതിര്‍ത്ത് സര്‍ക്കാര്‍

Kerala
  •  6 days ago
No Image

മെയ്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ് കാംപെയ്‌ൻ ആരംഭിച്ച് ലുലു

uae
  •  6 days ago