ഉദ്ഘാടനം കഴിഞ്ഞാലും കണ്ണങ്ങാട്ട് ഐലന്റ് പാലത്തിന് കള്‍വെര്‍ട്ട് തടസമാകും
പള്ളുരുത്തി: ഇടക്കൊച്ചി കണ്ണങ്ങാട്ട് ഐലന്റ് പാലം സെപ്റ്റംബര്‍ 9 ന് പൊതുഗതാഗതത്തിനായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കെ പാലത്തിലേക്ക് വാഹനങ്ങള്‍ കയറേണ്ട 9 മീറ്റര്‍ വീതിയുള്ള കള്‍വെര്‍ട്ട് പൊട്ടി പൊളിഞ്ഞ് കോണ്‍ക്രീറ്റ് കമ്പികള്‍ പുറത്ത് ചാടി അടിഭാഗം പൊട്ട് പാടുകള്‍ വീണ നിലയിലാണ്.
ഈ കല്‍വെര്‍ട്ടിലൂടെയാണ് വാഹനക്കള്‍ പാലത്തിലേക്ക് കയറേണ്ടത്. ഇത് പൊളിച്ചു കളഞ്ഞ് ഭാരമേറിയ വാഹനങ്ങള്‍ കയറുന്ന തരത്തില്‍ പുതിയ കല്‍വെര്‍ട്ട് നിര്‍മ്മിച്ചാല്‍ മാത്രമേ സുരക്ഷിതമായ ഗതാഗതം സാധ്യമാകുകയുള്ളു.
നിലവില്‍ അപ്രോച്ച് റോഡിന്റെ ടാറിംങ്ങ് പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുത്താലും വലിയ വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്.പഴയ കണ്ണങ്ങാട്ട് റോഡിലാണ് പാലം വന്നുചേരുന്നത്, പാലത്തോട് അനുബന്ധിച്ച് ഏതാണ്ട് നൂറ് മീറ്റര്‍ നീളത്തിലാണ് പൊതുമരാമത്ത് വകുപ്പ് അപ്രോച്ച് റോഡ് നിര്‍മിക്കുന്നത്.
ഈ റോഡിനെ കണ്ണങ്ങാട്ട് റോഡുമായി ബന്ധിപ്പിക്കണം. കണ്ണങ്ങാട്ട് റോഡ് കൊച്ചിനഗരസഭയുടേതാണ്.പാലത്തെ കണ്ണങ്ങാട്ട് റോഡുമായി ബന്ധിപ്പിക്കുന്നതിന് റോഡ് വികസിപ്പിക്കേണ്ട ചുമതല കൊച്ചി നഗരസഭയ്ക്കാണെന്നാണ് പൊതുമരാമത്ത് വകുപ്പ് പറയുന്നത്. തീരെ വീതി കുറഞ്ഞ കണ്ണങ്ങാട്ട് റോഡ് വീതി കൂട്ടി വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന വിധത്തില്‍ റോഡ് ബലപ്പെടുത്തണം.പൊതുമരാമത്ത് വകുപ്പിന്റെ ജോലികള്‍ പൂര്‍ത്തിയാക്കി പാലം തുറന്നുകൊടുക്കുമ്പോള്‍ നഗരസഭ ചെയ്യേണ്ട കല്‍വെര്‍ട്ട് നിര്‍മ്മാണവും റോഡ് വീതി കൂട്ടലും ഏറ്റെടുത്ത് നിര്‍മ്മാണം നടത്തേണ്ട കാര്യമില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
പാലത്തിലൂടെ വാഹനഗതാഗതം സാധ്യമാക്കുന്നതിന് കണ്ണങ്ങാട്ട് റോഡ് വികസിപ്പിച്ച് പാലവുമായി ബന്ധിപ്പിക്കുന്നതിന് നടപടികളുണ്ടാകണം.
പാലം പണി പൂര്‍ത്തിയാക്കിയെങ്കിലും അതിന് അനുബന്ധമായ സൗകര്യങ്ങള്‍ ഇപ്പോഴും നടത്തിയിട്ടില്ല. ചുരുക്കത്തില്‍ സെപ്റ്റംബര്‍ 9 ന് മന്ത്രി പാലം ഉദ്ഘാടനം ചെയ്താലും സുരക്ഷിതമായ ഗതാഗതം ജനങ്ങള്‍ക്ക് നടത്താന്‍ സാധിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."