കേന്ദ്രനയങ്ങള്‍ക്കെതിരേ സി.പി.എം ബഹുജന പ്രക്ഷോഭം
പെരിന്തല്‍മണ്ണ: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ വര്‍ഗീയ നയങ്ങള്‍ക്കെതിരേ വിവിധയിടങ്ങളില്‍ സി.പി.എം ബഹുജന ധര്‍ണകള്‍ നടത്തി. പെരിന്തല്‍മണ്ണയില്‍ ജില്ലാ സെക്രട്ടറിയേറ്റംഗം സി.ദിവാകരന് ഉദ്ഘാടനം ചെയ്തു. എം.എം മുസ്തഫ അധ്യക്ഷനായി. വി.കൃഷ്ണകുമാര്‍, പി.പി സത്യനാരായണന് സംസാരിച്ചു.
ഏലംകുളത്ത് ഏരിയാ സെക്രട്ടറി വി.രമേശന് ഉദ്ഘാടനം ചെയ്തു. സി.കുഞ്ഞിരാമന് അധ്യക്ഷനായി. യു.അജയന്, എം.അജിത്ത്, പി.ഗോവിന്ദപ്രസാദ്, ടി.പി രാമാനുജന് സംസാരിച്ചു. വെട്ടത്തൂരില്‍ പി.സുല്‍ഫീക്കര്‍ അലി ഉദ്ഘാടനം ചെയ്തു. എം.ശശീധരന് അധ്യക്ഷനായി. പി.ശ്രീനിവാസന് സംസാരിച്ചു. കരിങ്കല്ലത്താണിയില്‍ പുലാമന്തോള്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. സി.ഹംസ അധ്യക്ഷനായി. കെ.കെ.കൃഷ്ണന് കുട്ടി, പി.കെ അഫ്സല്, ബാലചന്ദ്രന് സംസാരിച്ചു.ആലിപ്പറമ്പില്‍ ഏരിയാ കമ്മിറ്റിയംഗം കെ.ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.വാസുദേവന്‍ അധ്യക്ഷനായി. കെ.ചന്ദ്രന് സംസാരിച്ചു.
തൂതയില്‍ വി.ഹനീഫ ഉദ്ഘാടനം ചെയ്തു. പി.കെ ഹംസ അധ്യക്ഷനായി. ഇ.വി ശങ്കര നാരായണന്,എസ്.ശ്രീരാജ്, കെ.പത്മനാഭന് സംസാരിച്ചു. പുലാമന്തോളില്‍ കെ.പി അനീഷ് ഉദ്ഘാടനം ചെയ്തു. ഇ.രാജേഷ് അധ്യക്ഷനായി. എം.വി കുട്ടി ശങ്കരന്, ചന്ദ്രന് സംസാരിച്ചു. അങ്ങാടിപ്പുറത്ത് ഏരിയാ കമ്മിറ്റിയംഗം എ.ഹരി ഉദ്ഘാടനം ചെയ്തു. കെ.ടി നാരായണന് അധ്യക്ഷനായി. പി.സൈനുദ്ദീന്‍, പി.മൂസ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."