ബഹ്റൈന്‍ കേരളീയ സമാജം 70ാം വാര്‍ഷികാഘോഷം; മികച്ച വ്യവസായികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കും
മനാമ: ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ 70ാ0 വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ബഹ്റൈനിലെ മികച്ച മൂന്നു വ്യവസായികള്‍ക്ക് അവാര്‍ഡുകള്‍ നല്‍കുമെന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
ബി.കെ.എസ് ഔട്ട് സ്റ്റാന്‍ഡിംഗ് ബിസിനല് ഐക്കണ്‍ അവാര്‍ഡ് കെ.ജി ബാബുരാജിനും ബി കെ എസ് ബിസിനസ് എക്സലന്‍സ് അവാര്‍ഡ് അലക്സ് ബേബി, ദേവന് തൃശൂര്‍ എന്നിവര്‍ക്കുമാണ് നല്‍കുന്നതെന്നും അവാര്‍ഡുകള്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികളായ സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള, ജനറല്‍ സെക്രട്ടറി എന്‍.കെ വീരമണി എന്നിവര്‍ വിശദീകരിച്ചു.
സൗദിബഹ്റൈന് കോസ്വേ, ഖലീഫ ബിന്‍ സല്മാന് പോര്‍ട്ട്, അംവാജ് ഐലന്‍ഡ്, ദുര്‍റത്തുല്‍ ബഹ്റൈന്‍, ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബര്‍, ലുലു ബഹ്റൈന്‍, സിറ്റി സെന്റര്‍, ബിസിനസ് ബേ തുടങ്ങിയ ബഹ്റൈനിലെ പ്രമുഖ സ്ഥാപനങ്ങളുടെ നിര്‍മാണ പ്രവര്‍ത്തിയില്‍ നല്കിയ അഭിമാനകരമായ സാങ്കേതിക വൈദഗ്ദ്ധ്യം പരിഗണിച്ചാണ് കെ.ജി ബാബുരാജിന് ബി.കെ.എസ് ഔട്ട് സ്റ്റാന്‍ഡിംഗ് ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ് നല്‍കുന്നത്. കേരള സമാജത്തിന്റെ ഓണാഘോഷത്തോടനുബന്ധിച്ച് സെപ്തംബര്‍ എട്ടിന് നടക്കുന്ന ചടങ്ങില്‍ ബഹു. കേരള സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് അവാര്‍ഡ് സമര്‍പ്പിക്കും.
ആലപ്പുഴയിലെ ഹരിപ്പാട് സ്വദേശി അലക്സ് ബേബി, തൃശ്ശൂര്‍ സ്വദേശി ദേവന് എന്നിവര്‍ക്കാണ് ബി.കെ.എസ് ഔട്ട് സ്റ്റാന്‍ഡിംഗ് ബിസിനസ്സ് ഐക്കണ്‍ അവാര്‍ഡ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."