ആള്‍ദൈവം രാംപാലിനെ രണ്ട് കേസുകളില്‍ കുറ്റവിമുക്തനാക്കി
ചണ്ഡീഗഡ്: സ്വയം പ്രഖ്യാപിത ആള്‍ദൈവം രാംപാല്‍ മഹാരാജിനെ രണ്ട് കേസുകളില്‍ കോടതി കുറ്റവിമുക്തനാക്കി.
ആറു പേര് മരിക്കാനിടയായ കേസിലും പൊലിസിനെ തടഞ്ഞുവച്ചതുമായി ബന്ധപ്പെട്ട കേസിലുമാണ് രാംഗോപാലിനെ കുറ്റവിമുക്തനാക്കിയത്. എന്നാല്‍ മറ്റു കേസുകളില്‍ വിചാരണ തുടരുന്നതിനാല്‍ ഇയാള്‍ക്ക് ജയിലില്‍ നിന്നു പുറത്തിറങ്ങാനാകില്ല.
ഹിസാറിലെ ആശ്രമത്തില്‍ രാംപാലിനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലിസിനെതിരേ ഇയാളുടെ കീഴിലുള്ള ആയുധ ധാരികളായ സംഘം എതിര്‍ക്കുകയും അറസ്റ്റ് തടയുകയും ചെയ്തിരുന്നു. വിവിധ കേസുകളില്‍ ഇയാള്‍ക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചിട്ടും ഹാജരാകാതിരുന്ന സാഹചര്യത്തിലായിരുന്നു പൊലിസെത്തി അറസ്റ്റിന് ശ്രമിച്ചിരുന്നത്.
തുടര്‍ന്ന് ശക്തമായ പ്രതിരോധവുമായി എത്തിയ പൊലിസ് ഇയാളെ അറസ്റ്റ് ചെയ്ത് ആശ്രമത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. എന്നാല്‍ ഇവിടെ അഞ്ച് സ്ത്രീകളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. 2006ല്‍ ഗ്രാമീണര്‍ക്കുനേരെ രാംപാലും സംഘവും നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ മരിക്കുകയും അഞ്ചുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."