ശുദ്ധ സംസ്‌കാര വാദം വിഡ്ഢിത്തമെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍
പറവൂര്‍: ശുദ്ധ സംസ്‌ക്കാരം എന്നൊന്നില്ലാന്നും ശുദ്ധ സംസ്‌ക്കാര വാദം വിഡ്ഢിത്തമാണെന്നും സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. പറവൂര്‍ വടക്കേക്കര 3131 സര്‍വീസ് സഹകരണ ബാങ്കിന്റെ ഒരാഴ്ച്ച നീണ്ടു നില്‍ക്കുന്ന ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്‌ക്കാരം ഒരു ദിവസം പൊട്ടിവീഴുന്നതല്ല. ആയിരത്താണ്ടുകളിലെ മനുഷ്യന്റെ ജീവിതാനുഭവങ്ങളിലൂടെ ആര്‍ജിക്കുന്ന നവീന വിജ്ഞാനങ്ങളിലൂടെയും രൂപം കൊള്ളുന്നതാണത്. ഓരോ സമൂഹത്തിന്റെയും ശക്തിയും മഹത്വവും സംസ്‌ക്കാരമാണ്. ഇതില്‍ നിന്നും ഉടലെടുത്തതാണ് ഓണം പോലുള്ള ആചാരങ്ങളെന്നും അദ്ദേഹം സൂചിപ്പിച്ചു. വി ഡി സതീശന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു.
എസ് ശര്‍മ്മ എം.എല്‍.എ ഓണസന്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, ജില്ലാ പഞ്ചായത്തംഗം പി എസ് ഷൈല, പഞ്ചായത്ത് പ്രസിഡന്റ്റുമാരായ എം പി പോള്‍സണ്‍, കെ എം അംബ്രോസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി ആര്‍ സൈജന്‍, സഹകരണ ബാങ്ക് പ്രസിഡന്റ്റുമാരായ ടി ആര്‍ ബോസ്, ടി എസ് രാജന്‍, കെ എസ് മൈത്രി,അസി:രജിസ്ട്രാര്‍ പി ജി നാരായണന്‍, വാര്‍ഡ് മെമ്പര്‍ എം എസ് സജീവ്, ബാങ്ക് ഡയറക്റ്റര്‍ രാജു ജോസ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ ജി രാമദാസ് സ്വാഗതവും എ ബി മനോജ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."