മെഡിക്കല്‍ ഫീസ് വര്‍ധന; മെഡിക്കല്‍ സൂപ്രണ്ടിനെ എം.എസ്.എഫ് ഉപരോധിച്ചു
കാസര്‍കോട്: സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവില്‍ കേരളത്തില്‍ സര്‍ക്കാരും മാനേജ്മെന്റും ഒത്തുകളിക്കുന്നുവെന്നാരോപിച്ചു കാസര്‍കോട് മണ്ഡലം എം.എസ്.എഫ് കമ്മിറ്റി നേതൃത്വത്തില്‍ മെഡിക്കല്‍ സൂപ്രണ്ടിനെ ഉപരോധിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിനെയാണ് എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഉപരോധിച്ചത്.
ഉപരോധിച്ച പ്രവര്‍ത്തകരെ പൊലിസെത്തി നീക്കി. ഉപരോധത്തിന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, സി.ഐ ഹമീദ്, ഇര്‍ഷാദ് മൊഗ്രാല്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, അഷ്റഫ് ബോവിക്കാനം, നിസാം ഇദായത്ത് നഗര്‍, ശാനിഫ് നെല്ലിക്കട്ട, മുര്‍ഷിദ് മുഹമ്മദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
ഉദുമ: മണ്ഡലം തലത്തില്‍ നടന്ന പ്രതിഷേധ സംഗമം ഹാഷിം ബംബ്രാണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സര്‍ഫറാസ് കടവത്ത് അധ്യക്ഷനായി. അഷ്റഫ് ബോവിക്കാനം .ജില്ലാ സെക്രട്ടറി ഖാദര്‍ ആലൂര്, ഷാനിഫ് നെല്ലിക്കട്ട മിന്‍ഹാജ് ബേക്കല്‍, സിയാദ് ബേക്കല്‍, ജൗഹര്‍ ഉദുമ,ആഷിക് കുവ്വതൊട്ടി, സാബിത്ത് ,റാഷിദ്,ജാഫര്‍, റഷീഖ്, ഫാസില്‍ എന്നിവര്‍ സംസാരിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."