വാര്‍ഷിക ജനറല്‍ബോഡി നടത്തി
കല്‍പ്പറ്റ: കെ.എസ്.ആര്.ടി.സിയിലെ വര്‍ക്കേഴ്സ് യൂനിയന്‍ (ഐ.എന്‍.ടി.യു.സി) കല്‍പ്പറ്റ യൂനിറ്റിന്റെ വാര്‍ഷിക ജനറല്‍ബോഡി നടത്തി.
കെ.എസ്.ആര്.ടി.സിയിലെ തൊഴിലാളികളോട് സര്‍ക്കാരും മാനേജ്മെന്റും കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ജില്ലയിലുള്ള ജീവനക്കാരെ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റുന്ന നടപടി അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
എല്ലാ ഡിപ്പാര്‍ട്ട്മെന്റിലും ശമ്പള പരിഷ്ക്കരണവും ഡി.എയും നല്കിയപ്പോള് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഒന്നുംതന്നെ നല്‍കിയിട്ടില്ലന്നും ഡ്രൈവര്‍, കണ്ടക്ടര്‍ ഡ്യൂട്ടികള്‍ വെട്ടിച്ചുരുക്കുന്നതായും യാതൊരു അടിസ്ഥാന സൗകര്യവും നല്‍കാതെ മെക്കാനിക്കല്‍ ജീവനക്കാരുടെ ഡ്യൂട്ടികള്‍ മാറ്റുകയും അവരെ സ്ഥലംമാറ്റുകയും ചെയ്യുന്നുവെന്നും കോര്‍പ്പറേഷന്റെ കലക്ഷന്‍ കൂട്ടേണ്ട മേഖലയായ കേരളത്തിലെ എല്ലാ റൂട്ടിലും ഓടുന്ന പാരലല്‍ സര്‍വിസുകള്‍, റൂട്ട് മാറി ഓടുന്ന പ്രൈവറ്റ് ബസുകള്‍ കെ.എസ്.ആര്.ടി.സിക്ക് മുന്പില് പ്രൈവറ്റ് ബസുകള്‍ക്ക് കൊടുക്കുന്ന പെര്‍മിറ്റ് ഇതൊന്നും നിയന്ത്രിക്കാതെ തൊഴിലാളികളെ പീഡിപ്പിക്കുന്ന നയം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ ഐ.എന്‍.ടി.യു.സി പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ ജോര്‍ജ്ജ്, അന്‍വര്‍ സാദിഖ്, വിനോദ്കുമാര്‍ എസ്, കെ.കെ മുഹമ്മദാലി, റോണി പി.എസ് എഡ്വിന് അലക്സ്, അബ്ദുള്‍ മജീദ്, ഒ.എ സിദ്ധിഖ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."