മഞ്ചേരി സി.എച്ച് സെന്ററിന് ആസ്ഥാന മന്ദിരം; ഉദ്ഘാടനം എട്ടിന്
മഞ്ചേരി: മഞ്ചേരി സി.എച്ച് സെന്ററിനായി നിര്‍മിച്ച പുതിയ അഞ്ചു നില കെട്ടിടം ഈ മാസം എട്ടിനു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാടിനു സമര്‍പ്പിക്കും. പത്തു വര്‍ഷമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സി.എച്ച് സെന്ററിനു സ്വന്തമായി ആസ്ഥാന മന്ദിരമെന്ന സ്വപ്നം ഇതോടെ പൂവണിയുകയാണ്. ഇതുവഴി കൂടുതല്‍ മേഖലകളില്‍ സഹായമെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
കെ.എം.സി.സി യുടെ സഹായത്തോടെ മെഡിക്കല്‍ കോളജിനു സമീപത്താണ് ബഹുനില മന്ദിരം. രോഗികള്‍ക്കു സൗജന്യ നിരക്കില്‍ ഡയാലിസിസ് ചെയ്തുകൊടുക്കുകയെന്ന മുഖ്യമായ ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തനം. അതിനായി സൗജന്യ നിരക്കില്‍ പ്രവര്‍ത്തിക്കുന്ന 12 ഡയാലിസിസ് മെഷീനുകള്‍, ലാബ്, മെഡിക്കല്‍ സ്റ്റോര്‍, ആംബുലന്‍സ്, പ്രാര്‍ഥനാ മുറികള്‍, മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കായി അടുക്കളയോടെയുള്ള ഭക്ഷണഹാള്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
പാവപ്പെട്ട രോഗികളെ കണ്ടെത്തുന്നതിനായി പ്രത്യേക കമ്മിറ്റിയെ നിശ്ചയിക്കും. കമ്മിറ്റി വീടുകളില്‍ സന്ദര്‍ശനം നടത്തി അര്‍ഹരായ രോഗികളെ കണ്ടത്തിയാകും ഡയാലിസിസിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക. കെട്ടിടത്തിലെ കെ.എം.സി.സി ഹാള്‍ പി.കെ കുഞ്ഞാലികുട്ടി എം.പിയും ലാബ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഫാര്‍മസി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഡയാലിസിസ് സെന്റര്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും പ്രാര്‍ഥനാ ഹാള്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ഉദ്ഘാടനം ചെയ്യും. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, ഇ.ടി മുഹമ്മദ് ബഷീര്‍.എം.പി, പി.വി അബ്ദുല്‍വഹാബ് എം.പി, ഡോ. എം.കെ മുനീര്‍, എം.പി അബ്ദുസ്സമദ് സമദാനി, അബ്ദുര്‍റഹിമാന്‍ തമിഴ്‌നാട്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.പി ഉണ്ണികൃഷ്ണന്‍, ഡി.ജി.പി അഡ്വ. ശ്രീധരന്‍ നായര്‍, എം.എല്‍.മാരായ എ.പി അനില്‍ കുമാര്‍, പി.കെ അബ്ദുര്‍റബ്ബ്, വി.കെ ഇബ്രാഹീം കുഞ്ഞ്, ടി.എ അഹ്മദ് കബീര്‍, പി. ഉബൈദുല്ല, പി.കെ ബഷീര്‍, പി. അബ്ദുല്‍ ഹമീദ് പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ അഡ്വ. എം. ഉമ്മര്‍ എം.എല്‍.എ, അഡ്വ. യു.എ ലത്വീഫ്, നിര്‍മാണ്‍ മുഹമ്മദാലി, ദുബൈ കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."