HOME
DETAILS

ത്യാഗം, പാപമോചനം, പുതുജീവിതം; വിശുദ്ധ ഹജ്ജ് പരിസമാപ്തിയിലേക്ക്

  
backup
September 03 2017 | 00:09 AM

%e0%b4%a4%e0%b5%8d%e0%b4%af%e0%b4%be%e0%b4%97%e0%b4%82-%e0%b4%aa%e0%b4%be%e0%b4%aa%e0%b4%ae%e0%b5%8b%e0%b4%9a%e0%b4%a8%e0%b4%82-%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%9c%e0%b5%80%e0%b4%b5

മിന: അറഫയില്‍ പാപമോചനം തേടി ഉള്ളുരുകി പ്രാര്‍ഥിച്ചും, മുസ്ദലിഫയിലെ കല്ലും പാറകളും നിറഞ്ഞ പരുക്കന്‍ തറയില്‍ ആകാശം കൂടാരമാക്കി ഒരു രാത്രി അന്തിയുറങ്ങിയും ഒടുവില്‍ പിശാചിന്റെ സ്തൂപത്തില്‍ കല്ലെറിഞ്ഞും പുതു ജീവിതത്തിലേക്ക് കാലെടുത്ത് വച്ച് ഹാജിമാര്‍ ഇന്ന് മുതല്‍ മിനാ താഴ്‌വാരം വിട്ടിറങ്ങും. പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ പരിസമാപ്തിയിലേക്ക് കടക്കുമ്പോള്‍ വിശ്വാസികള്‍ നവജാത ശിശുവിന്റെ പരിശുദ്ധിയുമായാണ് തിരിച്ചുപോകുന്നത്.


വെള്ളി, ശനി ദിവസങ്ങളില്‍ ഹാജിമാര്‍ കല്ലേറ് കര്‍മം സുഖകരമായി പൂര്‍ത്തിയാക്കി. ഇന്നലെ പിശാചിന്റെ പ്രതീകങ്ങളായ ജംറതുല്‍ ഊല, ജംറതുല്‍ വുസ്ത്വാ, ജംറതുല്‍ അഖബ എന്നീ സ്തൂപങ്ങളില്‍ ഏഴു വീതം കല്ലെറിയല്‍ ചടങ്ങു പൂര്‍ത്തിയായി. ഇന്നത്തെ കല്ലേറ് കര്‍മം കൂടി പൂര്‍ത്തിയായാല്‍ മടങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ മഗ്‌രിബ് നിസ്‌കാരത്തിന് മുന്‍പായി മിനാ താഴ്‌വരയില്‍ നിന്ന് യാത്രയാകും. അല്ലാത്തവര്‍ ഇന്ന് കൂടി മിനായില്‍ കഴിച്ചുകൂട്ടി നാളെ കല്ലേറിനു ശേഷമാണ് മടങ്ങുക.


വ്യാഴാഴ്ച രാത്രി മുസ്ദലിഫയില്‍ രാപാര്‍ത്ത ഹാജിമാര്‍ വെള്ളിയാഴ്ച രാവിലെ മിനായിലേക്ക് മടങ്ങി ആദ്യത്തെ കല്ലേറ് കര്‍മം പൂര്‍ത്തിയാക്കി. ജംറ പാലത്തിനു മുകളിലും താഴെയുമായി പാല്‍കടല്‍ പോലെ നിറഞ്ഞൊഴുകിയ ഹാജിമാര്‍ തിന്മയുടെ പ്രതീകമായ ജംറതുല്‍ അഖബയിലാണ് വെള്ളിയാഴ്ച കല്ലെറിഞ്ഞത്.


ഹജ്ജ് കര്‍മത്തില്‍ ഏറ്റവും തിരക്കേറിയതും അപകട സാധ്യതയേറിയതുമാണ് ബലി പെരുന്നാള്‍ ദിനത്തിലെ ഈ കര്‍മം. തിരക്കുകളും അനിഷ്ട സംഭവങ്ങളും ഇല്ലാതിരിക്കാന്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്കും ആഭ്യന്തര ഹാജിമാര്‍ക്കും പ്രത്യേക സമയക്രമങ്ങള്‍ അനുവദിച്ചു നല്‍കിയിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവരെല്ലാം വൈകീട്ടോടെയാണ് കല്ലേറ് കര്‍മം നിര്‍വഹിച്ചത്. വെള്ളിയാഴ്ച ജംറയിലെ കല്ലേറിനു ശേഷം തല മുണ്ഡനം ചെയ്തു ഇഹ്‌റാമില്‍ നിന്ന് മുക്തരായ ഹാജിമാര്‍ സാധാരണ വസ്ത്രം ധരിച്ചതോടെ പാല്‍കടല്‍ കണക്കെ നിന്ന മിനാ താഴ്‌വാരം വര്‍ണ വൈവിധ്യങ്ങളാല്‍ നിറഞ്ഞു. പിന്നീട് ഇവര്‍ മക്കയിലെത്തി ഹജ്ജിന്റെ ത്വവാഫും സഅ്‌യും പൂര്‍ത്തിയാക്കി മിനായിലെ തമ്പുകളിലേക്ക് തന്നെ നീങ്ങി.


ഇന്നുമുതല്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാകുന്നവര്‍ മക്കയില്‍ തിരിച്ചെത്തി വിടവാങ്ങല്‍ ത്വവാഫും പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങും. നേരത്തെ മദീന സന്ദര്‍ശനം നടത്താത്തവര്‍ മദീനയില്‍ പോയി റൗദാ ശരീഫ് സന്ദര്‍ശനവും മറ്റു സിയാറത്തുകളും പൂര്‍ത്തീകരിച്ചാണ് നാട്ടിലേക്ക് മടങ്ങുക. ഏറ്റവും സുപ്രധാന കര്‍മങ്ങളെല്ലാം സുഗമമായി പര്യവസാനിച്ചതിന്റെ ആശ്വാസത്തിലാണ് സഊദി ഭരണ കൂടവും ഹജ്ജ്, ഉംറ മന്ത്രാലയവും. പഴുതടച്ചുള്ള സുരക്ഷാ ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളുമായിരുന്നു ഇത്തവണ നടത്തിയിരുന്നത്.
അതിനിടെ ഈ വര്‍ഷത്തെ ഹജ്ജ് നിര്‍വഹിച്ചവരുടെ കണക്കുകള്‍ ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക് പുറത്തുവിട്ടു. വിദേശികളും ആഭ്യന്തര തീര്‍ഥാടകരുമടക്കം 23,52,122 പേരാണ് ഹജ്ജ് നിര്‍വഹിച്ചത്. വിദേശ രാജ്യങ്ങളില്‍ നിന്ന് 17,52,014 പേരും സഊദിക്കകത്തു നിന്നും 6,00,108 പേരുമാണ് ഹജ്ജിനെത്തിയത്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  7 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  7 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  7 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വോഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  7 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  7 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  7 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  7 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  7 days ago
No Image

BJP അധികാരത്തിലേറി തൊട്ടുപിന്നാലെ മഹാരാഷ്ട്രയില്‍ നൂറിലധികം കര്‍ഷകര്‍ക്ക് നോട്ടീസയച്ച് സംസ്ഥാന സര്‍ക്കാര്‍

National
  •  7 days ago
No Image

സിറിയയില്‍ ഏത് സമയവും അസദ് വീണേക്കും; ദമസ്‌കസ് വളഞ്ഞ് വിമതര്‍; ഹുംസും ഹമയും കീഴടക്കി

International
  •  7 days ago