HOME
DETAILS
MAL
ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് ആവശ്യം
backup
August 11 2016 | 20:08 PM
തൃപ്രയാര്‍: തൃപ്രയാറിലെ പൊതു കാനയിലേക്ക് മാലിന്യം ഒഴുക്കി വിടുന്ന സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന് സി.പി.എം നാട്ടിക ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. തൃപ്രയാര്‍ സെന്ററിലെ നാഷണല്‍ ഹൈവേയോട് ചേര്‍ന്നുള്ള കാനകള്‍ മാലിന്യം നിറഞ്ഞ് ദുര്‍ഗന്ധം വമിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങളായി.
ഓരോ വര്‍ഷവും ഹെല്‍ത്ത് ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിച്ച് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് പഞ്ചായത്താണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ കാനകള്‍ കൃത്യമായി വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സി.പി.എം ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."