HOME
DETAILS
MAL
ഓണക്കുടിയില്‍ വന്‍ വര്‍ധന; കുടിച്ചത് 484 കോടി രൂപയുടെ മദ്യം
backup
September 05 2017 | 15:09 PM
തിരുവനന്തപുരം: മദ്യനയത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അയവുവരുത്തിയതോടെ ഓണക്കാലത്തെ കുടിയില്‍ വന്‍ വര്‍ധന. ഇപ്രാവശ്യം ഓണക്കാലത്ത് മദ്യത്തിന് റെക്കോര്‍ഡ് വില്‍പ്പനയാണുണ്ടായത്. അത്തം മുതല്‍ പത്തുദിവസം ബിവറേജസ് കോര്പ്പറേഷന് 484.22 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷം ഇത് 450 കോടി രൂപയുടേതായിരുന്നു.
തിരുവോണ ദിവസത്തെ മദ്യവില്‍പ്പനയും കുത്തനെ കൂടിയിട്ടുണ്ട്. ബെവ്കോ ഔട്ട്ലെറ്റ്ലൂടെ 43.12 കോടി രൂപയുടെ മദ്യമാണ് വിറ്റത്. കഴിഞ്ഞവര്‍ഷത്തെ തിരുവോണ നാളിലെ വില്‍പ്പന 38.86 കോടി രൂപയ്ക്കായിരുന്നു.
ഇരിങ്ങാലക്കുട ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്. ഉത്രാടദിനത്തില്‍ മാത്രം ഇവിടെ 87 ലക്ഷം രൂപയുടെ മദ്യമാണ് വിറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."