HOME
DETAILS
MAL
'സപ്ലൈകോ ഡയരക്ടര്ക്കെതിരേ നടപടിയെടുക്കണം'
backup
September 05 2017 | 19:09 PM
കോട്ടയം: ഓണം, ബക്രീദ് പ്രമാണിച്ച് അഞ്ചുകിലോ സ്പെഷല്‍ അരിയും ഒരുകിലോ പഞ്ചസാരയും നല്‍കുമെന്ന് സന്ദേശമയച്ച് ജനങ്ങളെ കബളിപ്പിച്ച സിവില്‍ സപ്ലൈസ് ഡയരക്ടര്ക്കെതിരേ നടപടിയെടുക്കണമെന്ന് കേരളാ കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂര്‍. സ്പെഷല്‍ അരിയും പഞ്ചസാരയും മൂന്നാം തിയതി തന്നെ വാങ്ങണമെന്ന് അറിയിച്ചുകൊണ്ട് ഉത്രാടംനാളില്‍ മുഴുവന്‍ ഉപഭോക്താക്കളുടെയും മൊബൈലുകളിലേക്ക് ഡയരക്ടര്‍ സന്ദേശമയക്കുകയായിരുന്നു. കാര്‍ഡുടമകള്‍ കൂട്ടമായി റേഷന്കടകളിലെത്തിയെങ്കിലും ബഹുഭൂരിപക്ഷം കടകളിലും അരിയും പഞ്ചസാരയുമെത്തിയിരുന്നില്ല.പ്രഖ്യാപനം നടപ്പാക്കുന്നതില്‍ സര്‍ക്കാരും ഭക്ഷ്യവകുപ്പും സമ്പൂര്‍ണമായി പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."