HOME
DETAILS
MAL
യു.പി സര്‍ക്കാര്‍ മരണത്തിന്റെ ഏജന്റെന്ന് ശിവസേന
backup
September 05 2017 | 19:09 PM
മുംബൈ: യു.പി സര്‍ക്കാരിനെതിരേ ശക്തമായി വിമര്‍ശനവുമായി ശിവസേന രംഗത്ത്. രണ്ടു ആശുപത്രികളിലായി കുട്ടികള്‍ മരിച്ച സംഭവത്തെയാണ് ശിവസേന വിമര്‍ശിച്ചത്.
യു.പി ആരോഗ്യ വിഭാഗം രക്ഷയുടെ മാലാഖമാരാകുന്നതിന് പകരം മരണത്തിന്റെ ഏജന്റായെന്ന് ശിവസേനയുടെ മുഖപത്രമായ സാമ്ന കുറ്റപ്പെടുത്തി. യു.പി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഓക്സിജനിലാണ് നീങ്ങുന്നതെന്നും പിന്നെ എങ്ങനെയാണ് രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കുകയെന്നും സാമ്ന കളിയാക്കി.
യു.പിയിലെ ഫറൂഖാബാദില്‍ ഒരു മാസത്തിനിടെ 49 കുട്ടികള്‍ മരിച്ച പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ട് സാമ്നയുടെ എഡിറ്റോറിയലിലൂടെയാണ് ശിവസേന പ്രതികരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."