റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്തരുത്: ഇ.ടി
മലപ്പുറം: റോഹിംഗ്യന്‍ അഭയാര്‍ഥികളെ നാടുകടത്താനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് മുസ്‌ലിംലീഗ് അഖിലേന്ത്യാ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിരാശാജനകമാണ്. പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടു ദേശീയ മനുഷ്യാവകാശ കമ്മിഷന് മുസ്‌ലിം ലീഗ് പരാതി നല്‍കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ്പ്രതിനിധികള്‍ ഇന്ത്യയിലെ യു.എന്‍ പ്രതിനിധികളെ ഉടന്‍ തന്നെ കാണുമെന്നും ഇ.ടി. പറഞ്ഞു. സ്വന്തം രാജ്യത്തേക്ക് തങ്ങളെ മടക്കി അയക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് റോഹിംഗ്യന്‍ അഭയാര്‍ഥികളില്‍ ചിലര്‍ നല്‍കിയ ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഏകദേശം 40,000 ത്തോളം അഭയാര്‍ഥികളാണ് ഇന്ത്യയിലുള്ളത്.
ഇതില്‍ പകുതിയോളം പേര്‍ യു.എന്‍.എച്ച്.ആര്‍.സിയുടെ അഭയാര്‍ഥി കാര്‍ഡുള്ളവരാണ്. ഇവരെയടക്കം നാടു കടത്തുമെന്നാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു കഴിഞ്ഞ ദിവസം പറഞ്ഞത്. മ്യാന്‍മര്‍ പട്ടാളത്തിന്റെയും ബുദ്ധ സന്ന്യാസിമാരുടെയും കൊടുംക്രൂരതക്കെതിരേ ലോകരാഷ്ട്രങ്ങള്‍ രംഗത്തു വരുമ്പോള്‍ ഇന്ത്യ അഭയാര്‍ഥികളെ നാടുകടത്താന്‍ തീരുമാനിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. മ്യാന്‍മറില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ കഴിയില്ല.
ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട യു.എന്‍ തന്നെ ഇക്കാര്യത്തില്‍ പരാജയപ്പെടുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ അഭയാര്‍ഥികള്‍ക്ക് അനുകൂലമായി രംഗത്തുവന്ന് മറ്റു രാഷ്ട്രങ്ങള്‍ക്ക് മാതൃകയാകേണ്ടതായിരുന്നുവെന്നും ഇ.ടി. അഭിപ്രായപ്പെട്ടു. ലോകത്ത് ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ജനതയെന്ന് യു.എന്‍ തന്നെ വിശേഷിപ്പിച്ച വിഭാഗമാണ് റോഹിംഗ്യകള്‍. അതിനാല്‍ സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ഇ.ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."