HOME
DETAILS

വര്‍ണങ്ങള്‍ വാരിവിതറി വൈവിധ്യങ്ങളുടെ ഇന്ത്യന്‍ വസന്തോത്സവം

  
backup
September 05 2017 | 19:09 PM

%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a3%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b1%e0%b4%bf-%e0%b4%b5%e0%b5%88

 

കരുനാഗപ്പള്ളി: വിവിധ ഭാഷകളുടെയും സംസ്‌കാരത്തിന്റെയും വര്‍ണങ്ങളുടെയും ബഹുസ്വരത തീര്‍ത്ത ആവേശം വാരി വിതറി ഇന്ത്യന്‍ വസന്തോത്സവം ശ്രദ്ധേയമായി. വൈവിധ്യങ്ങളുടെ ഏകത്വമാണ് ഇന്ത്യന്‍ സംസ്‌കാരം എന്ന് അടിവരയിടുന്നതായിരുന്നു കരുനാഗപ്പള്ളിയില്‍ അരങ്ങേറിയ ഇന്ത്യന്‍ വസന്തോത്സവം. കരുനാഗപ്പള്ളി സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി ഭാരത് ഭവന്റെ നേതൃത്വത്തിലാണ് പരിപാടി അങ്ങേറിയത്.
11 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇരുന്നൂറോളം കലാകാരന്‍ അണിനിരന്ന കലാവിരുന്ന് അപൂര്‍വ്വ കാഴ്ചയായി മാറുകയായിരുന്നു. തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്രപ്രദേശ്, തെലുങ്കാന, ഗുജറാത്ത്, ആസാം, പശ്ചിമ ബംഗാള്‍, ഹരിയാന, കാശ്മീര്‍ ,ബീഹാര്‍, ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരമ്പരാഗത കലാരൂപങ്ങള്‍ വേദിയില്‍ അണിനിരന്നപ്പോള്‍ അത് ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ സംഗമ വേദിയായി അത് മാറി. തമിഴ്‌നാടിന്റെ പ്രശസ്ത നാടോടി നൃത്തരൂപമായ കരഗാട്ടം തലയില്‍ കുടവുമേന്തിയുള്ള നൃത്തച്ചുവടുകളാല്‍ ശ്രദ്ധേയമായി.
തമിഴ്‌നാട്ടിലെ കരകം ഗ്രാമത്തില്‍ നിന്നും ഉത്ഭവിച്ചു എന്നു വിശ്വസിക്കുന്ന ഈ കലാരൂപത്തില്‍ മഴയുടെ ദേവതയായ മാരിയമ്മ നെയും പുഴകളുടെ ദേവതയായ ഗംഗെ അമ്മനെയും പ്രകീര്‍ത്തിക്കുന്നു. കര്‍ണ്ണാടകയില്‍ നിന്നുള്ള കലാകാരന്മാരുടെ വീര്‍ ഗാസി നൃത്തം ദസറ ആഘോഷഷോഷയാത്രയിലെ ശ്രദ്ധേയമായ ഇനമാണ്. വിവാഹ വേളകളിലും ആണ്‍കുഞ്ഞുങ്ങള്‍ ജനിക്കുമ്പോഴും അവതരിപ്പിക്കുന്ന ചാക്രി നൃത്തം രാജസ്ഥാന്‍ കലാകാരന്‍മാര്‍ അവിസ്മരണീയമാക്കി. രാജസ്ഥാനിലെ ഗുജ്ജാര്‍, സൈനി വിഭാഗക്കാരുടേതാണ് ചാക്രി നൃത്തം.
ആന്ധ്രപ്രദേശിലെ ഗോത്ര വിഭാഗം ആഘോഷവേളകളില്‍ അവതരിപ്പിക്കുന്ന ധിം സ നൃത്തം ഗ്രാമങ്ങള്‍ തമ്മിലുള്ള സൗഹൃദത്തെ ഉറപ്പിക്കാനുള്ളതാണ്. നൃത്തത്തിനിടെ മനുഷ്യ ശരീരങ്ങള്‍ കൊണ്ട് വ്യത്യസ്ഥ രൂപങ്ങള്‍ സൃഷ്ടിക്കുന്ന ഗുജറാത്തിന്റെ രത്വ നൃത്തം വേറിട്ട കാഴ്ചയായി. ഗുജറാത്തിലെ ആദിവാസി വിഭാഗത്തിലെ സ്ത്രീ പുരുഷന്‍മാര്‍ ചേര്‍ന്നാണ് രത്വ നൃത്തം അവതരിപ്പിക്കുന്നത്.
വലിയ തലപ്പാവുകളും മുഖം മൂടികളും അണിഞ്ഞ് പശ്ചിമ ബംഗാളില്‍ നിന്നുള്ള കലാകാരന്‍മാര്‍ അവതരിപ്പിച്ച നാടോടി ആയോധനകലയായ ഛൗനൃത്തം അവതരത്തില്‍ ശ്രദ്ധേയ കാഴ്ചയായി. തെലുങ്കാനയിലെ ഗോത്രവര്‍ഗ്ഗ വിഭാഗത്തിന്റെ മാധുരി നൃത്തവും ശ്രദ്ധേയമായി.
ഹരിയാനയുടെ ഫഗ് ഡാന്‍സും ഗുമര്‍ നൃത്തവും അവതരണങ്ങളാല്‍ വേറിട്ടുനിന്നു. കാശ്മീരി സൗന്ദര്യത്തിന്റെ എല്ലാ വശ്യതയും ആവാഹിച്ച് കാശ്മീരി വനിതകള്‍ ചുവടുവച്ച റൗഫ് നൃത്തവും വ്യത്യസ്തമായി.
ചടുലവും ആവേശകരവുമായ കര, പാദ ചലനങ്ങളാല്‍ സവിശേഷമായ ആസ്സാം കലാകാരന്മാരുടെ ബീഹു നൃത്തത്തോടെയാണ് പരിപാടികള്‍ അവസാനിച്ചത്. ഇന്ത്യന്‍ വസന്തോത്സവം താലൂക്ക് ലൈബ്രറി കൗണ്‍സിലും നഗരസഭയും സംയുകതമായാണ് പരിപാടി സംഘടിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  7 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  7 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  7 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  7 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  7 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  7 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  7 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  7 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  7 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  7 days ago