HOME
DETAILS

ലക്ഷ്യം സമഗ്രാധിപത്യം

  
backup
September 05, 2017 | 11:50 PM

%e0%b4%b2%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8d%e0%b4%af%e0%b4%82-%e0%b4%b8%e0%b4%ae%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a7%e0%b4%bf%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%af%e0%b4%82



കൊളംബോ: ടെസ്റ്റ് പരമ്പര 3-0ത്തിനും ഏകദിന പരമ്പര 5-0ത്തിനും തൂത്തുവാരി ശ്രീലങ്കയെ നിലംതൊടാന്‍ അനുവദിക്കാതെ നിര്‍ത്തിയ ഇന്ത്യ പര്യടനത്തിലെ ഏക ടി20 പോരാട്ടത്തിന് ഇന്നിറങ്ങും. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏക ടി20 പോരാട്ടം ഇന്ന് കൊളംബോയില്‍ അരങ്ങേറും. ഏക ടി20യും വിജയിച്ച് സമഗ്രാധിപത്യത്തോടെ ലങ്കന്‍ പര്യടനം അവസാനിപ്പിക്കാനുള്ള ലക്ഷ്യവുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ബാറ്റിങിലും ബൗളിങിലും മികച്ച നിലവാരവും സ്ഥിരതയും പുലര്‍ത്തുന്ന ഇന്ത്യ കത്തുന്ന ആത്മവിശ്വാസത്തിലാണ്. വരാനിരിക്കുന്ന ആസ്‌ത്രേലിയക്കെതിരായ പോരാട്ടത്തിനുള്ള ഊര്‍ജമാണ് ഇന്ത്യന്‍ ലങ്കന്‍ പര്യടനത്തിലെ വിജയത്തിലൂടെ സംഭരിക്കുന്നത്. ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് ടീമുകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ടീമിന്റെ ഘടന സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കാനുള്ള അവസരമായി ശ്രീലങ്കക്കെതിരായ പോരാട്ടം മാറും. വരാനിരിക്കുന്ന ടി20യില്‍ ആരെ കൊള്ളണം ആരെ തള്ളണം എന്ന തീരുമാനം ഈ മത്സരത്തെ അടിസ്ഥാനമാക്കിയാവും ഇന്ത്യന്‍ അധികൃതര്‍ എടുക്കുക.
സ്വന്തം മണ്ണില്‍ ഹതാശരായി പോയ ലങ്കയ്ക്ക് മുഖം രക്ഷിക്കാനുള്ള അവശേഷിക്കുന്ന ഏക അവസരമാണ് ഇന്നത്തെ പോരാട്ടം. ടെസ്റ്റും ഏകദിനവും ഇന്ത്യക്ക് മുന്നില്‍ അടിയറവ് വച്ച അവര്‍ ടീമെന്ന നിലയില്‍ ഒത്തൊരുമ പ്രകടിപ്പിക്കാനുള്ള പെടാപ്പാടിലാണ്. ഒരു താരവും സ്ഥിരത പുലര്‍ത്താതെ നില്‍ക്കുന്നതാണ് ലങ്കന്‍ അധികൃതരെ കുഴക്കുന്നത്. ലങ്ക ലെഗ് സ്പിന്നര്‍ ജെഫ്രെ വന്‍ഡര്‍സെ, ദുസന്‍ ഷനക, വനിന്ദു ഹസരംഗ, ഇസുരു ഉദന, സീക്കുഗെ പ്രസന്ന, വികും സഞ്ജയ എന്നിവരെ ടി20 ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വെമ്പായം ബാര്‍ തീപിടിത്തം: പൊള്ളലേറ്റ ഒരാൾ മരിച്ചു; ചികിത്സയിലുള്ള അനീഷ് തീകൊളുത്തിയതെന്ന് പൊലിസ്

Kerala
  •  6 days ago
No Image

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  6 days ago
No Image

മൂന്ന് പേരെ കൊന്നിട്ടും കലിയടങ്ങാതെ ചെന്താമര; സമാനതയില്ലാത്ത ക്രൂരതയ്ക്ക് ഒടുവില്‍ തൂക്കുകയർ

latest
  •  6 days ago
No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  6 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  6 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  6 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  6 days ago
No Image

'ഇനിയും ഞാന്‍ വരും, നിങ്ങളെയും കൊല്ലും!' കോടതിയില്‍ കൊലവിളി നടത്തിയ ക്രൂരന്‍; ഒരു നാടിനെ മുഴുവന്‍ ഭയപ്പെടുത്തിയ നെന്മാറയിലെ ചെന്താമരയ്ക്ക് ഒടുവില്‍ മരണശിക്ഷ

Kerala
  •  6 days ago
No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago