എച്ച്.പി.യുടെ പ്രോ 8 ടാബ്, വില 19,374
ന്യൂഡല്‍ഹി: പ്രമുഖ കംപ്യൂട്ടര്‍ നിര്‍മാതക്കളായ എച്ച്.പിയുടെ ഏറ്റവും പുതിയ ടാബ് 'പ്രോ 8' പുറത്തിറങ്ങി.
ഇന്ത്യക്കു വേണ്ടി നിര്‍മിച്ചത് എന്ന പേരിലാണ് കമ്പനി ഈ ടാബിനെ പരിചയപ്പെടുത്തന്നത്. 19,374 രൂപയാണ് ഇതിന്റെ ആരംഭ വില.
ഇന്ത്യയില്‍ ഫീല്‍ഡ് വര്‍ക്കിനും സര്‍വേക്കും എന്യൂമറേറ്റര്‍മാര്‍ക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് ടാബ് വികസിപ്പിച്ചെടുത്തത്.
ടാബിന് 15 മണിക്കൂര്‍ ബാറ്ററി ലൈഫ് ഉണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റൂമിനു പുറത്തും ഉപയോഗിക്കാവുന്ന തരത്തിലാണ് ഇതിന്റെ നിര്‍മാണം. പൊടി,വെള്ളം എന്നിവയില്‍ നിന്നെല്ലാം സംരക്ഷണം ഇതിന് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിജനമായ പ്രദേശങ്ങളില്‍ മികച്ച കവറേജ് ലഭ്യമാക്കാന്‍ ടാബ് സഹാകരമാവും. മാത്രമല്ല പ്രാദേശിക ഭാഷകളും ഇതില്‍ ലഭ്യമാണ്. മാര്‍ഷലോ ഒ.എസ്,8 ഇഞ്ച് വലുപ്പം,ക്വാഡ് കോര്‍ പ്രൊസസര്‍,2 ജി.ബി റാം,16 ജി.ബി ഇന്റേണല്‍ സ്റ്റോറേജ്,6000 എം.എ.എച്ച് ഹൈ കപ്പാസിറ്റി ബാറ്ററി എന്നിവയാണ് പ്രത്യേകതകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."