റോഹിംഗ്യന്‍ അഭയാര്‍ഥികളെ തടയാന്‍ മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കുഴിബോംബ്
ധാക്ക: മ്യാന്‍മര്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ റോഹിംഗ്യകള്‍ക്കെതിരേ നടത്തുന്ന ആക്രമണങ്ങളുടെ ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത്. മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കുഴിബോംബുകള്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വയ്ക്കുന്നുണ്ടെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ബംഗ്ലാദേശിലേക്ക് അഭയം തേടിയ റോഹിംഗ്യകളെ തടയാനായാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിലാണ് ഇത്തരത്തില്‍ ബോംബുകള്‍ വച്ചതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ബംഗ്ലാദേശ് സര്‍ക്കരിന്റെ നേതൃത്വത്തില്‍ അതിര്‍ത്തിയിലെ കുഴുബോംബുകള്‍ക്കെതിരേ ഔദ്യോഗിക പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. എന്നാല്‍ രാജ്യത്തിന്റെ പ്രതിഷേധം സംഭവത്തിന്റെ ഗുരതര പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് മ്യാന്‍മറിനെ അറിയിച്ചില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു.
ഓഗസ്റ്റ് 25ന് ആരംഭിച്ച് റോഹിംഗ്യന്‍ പ്രദേശങ്ങളിലെ ആക്രമണങ്ങള്‍ക്കിടെ 400 പേര്‍ കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. 125,000 റോഹിംഗ്യകള്‍ ബംഗ്ലാദേശില്‍ അഭയം തേടി എത്തിയിട്ടുണ്ട്.
ബംഗ്ലാദേശ് -മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മുള്ളുകളാല്‍ വേര്‍ത്തിരിച്ചിരിക്കുന്ന ഭാഗങ്ങളിലാണ് കുഴിബോംബുകള്‍ നിക്ഷേപിച്ചിരിക്കുന്നത്. മ്യാന്‍മര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ബോംബ് നിക്ഷേപത്തെ സംബന്ധിച്ച് ഫോട്ടോഗ്രാഫിലൂടെയും അതിര്‍ത്തിയില്‍ നിന്ന് ലഭിച്ച തെളിവുകളിലൂടെയുമാണ് തിരച്ചറിഞ്ഞെതെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മൂന്നോ നാലോ ഗ്രൂപ്പൂുകളായി അതിര്‍ത്തിയിലെ മുള്ളുവേലിക്ക് സമീപം ചില വസ്തുക്കള്‍ നിക്ഷേപിക്കുന്നതായി കണ്ടെത്തിയരുന്നു. തങ്ങളുടെ കൂടുതല്‍ അന്വേഷണത്തിലൂടെ കുഴിബോംബാണെന്ന് തിരിച്ചറഞ്ഞു. അതിര്‍ത്തിയിലുണ്ടായിരുന്നവര്‍ റോഹിംഗ്യകളല്ലെന്നും ഇവര്‍ പ്രത്യേക യൂനിഫോലല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശ് അതിര്‍ത്തിയില്‍ രണ്ടു ബോംബുകള്‍ പൊട്ടുന്ന ശബ്ദം ചൊവ്വാഴ്ച കേട്ടുവെന്ന് അതിര്‍ത്തിയിലെ സുരക്ഷാ ഓഫിസര്‍ മന്‍സൂറുല്‍ ഹസന്‍ ഖാന്‍ പറഞ്ഞു. ആക്രമണത്തില്‍ ഒരു കുട്ടിയുടെ കാലുകള്‍ നഷ്ടപ്പെട്ടെന്നും മറ്റൊരു കുട്ടിക്ക് ഗുരുതരാമായി പരുക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ചയും സമാനമായി രീതിയിലുള്ള ശബ്ദം കേട്ടെന്നും അന്വേഷണത്തിലൂടെ കുഴിബോബുകളാണെന്ന് മനസിലായെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ അതിര്‍ത്തിയിലെ ബോംബ് സ്‌ഫോടനങ്ങളെ സംബന്ധിച്ച് സര്‍ക്കാര്‍ അധികൃതര്‍ പ്രതികരിച്ചില്ല. മ്യാന്‍മര്‍ നേതാവ് സൂക്കിയുടെ വക്താവ് സോ ഹതായിയുമായി മാധ്യമങ്ങള്‍ ബന്ധപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിക്കാതെ ഒഴിഞ്ഞു മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."