കോട്ടമലയിലെ പാറമട ലോബിയ്ക്ക് ഭൂമി വിറ്റവര്‍ക്കെതിരേ നടപടി
പാലാ: ഭൂപരിഷ്കരണ നിയമം അട്ടിമറിച്ച് പാറമട ലോബിയ്ക്ക് ഭൂമി വിറ്റവര്‍ക്കെതിരേ നടപടി എടുക്കാന്‍ ആര്.ഡി.ഒ ഉത്തരവിട്ടു.
കയ്യാലയ്ക്കകം കുടുംബാംഗങ്ങളായ തോമസ് അഗസ്റ്റിന്, തോമസ് മാത്യു, തോമസ് തോമസ് എന്നിവര്‍ക്കെതിരേ സീലിങ് കേസ് എടുക്കാനാണ് ആര്.ഡി.ഒ നിര്‍ദേശം നല്‍കിയത്. സ്ഥലത്ത് സെക്ഷന്‍ 81 പ്രകാരം പാറഖനനമോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടത്തരുതെന്നും നിര്‍ദേശം നല്കി.
വിവാദമായ കോട്ടമലയിലെ പഴയ സര്‍വേ നമ്പര്‍ 13211 ല്‍പ്പെട്ട ഭൂമി കേരളാ ഭൂപരിഷ്കരണ നിയമം സെക്ഷന്‍ 81 പ്രകാരം മീനച്ചില്‍ ലാന്‍സ് ബോര്‍ഡ് ഒഴിവ് അനുവദിച്ച റ്റി.എല്‍.ബി 1173, റ്റി.എല്‍.ബി 1273, റ്റി.എല്‍.ബി 1373, എം.എന്‍.എല്ലില്‍ ഉള്‍പ്പെട്ടതാണ്. ഈ സ്ഥലം ഇവര്‍ പാറമടക്കാര്‍ക്ക് വിറ്റു. ഇതു സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡോ. എം.എം ജേക്കബ് മുഖ്യമന്ത്രിക്ക് നല്കിയ പരാതിയെ തുടര്‍ന്നാണ് നടപടി. കോട്ടമല, കുറിഞ്ഞിക്കുമ്പന് മലനിരകള്‍ അനധികൃത പാറഖനനം അനുവദിക്കരുതെന്നും പ്രദേശത്ത് ഭൂപരിഷ്കരണ നിയമം അട്ടിമറിക്കപ്പെട്ടിട്ടുണ്ടെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാവപ്പെട്ടവര്‍ക്ക് നീക്കിവച്ച ഭൂമി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കിയിട്ടില്ല എന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ക്ലിഫ് ഹൗസില്‍ എത്തി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍കണ്ടാണ് പരാതി നല്‍കിയത്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി ജനങ്ങള്‍ പാറമടയ്ക്കെതിരേ സമരരംഗത്താണ്. നിരവധി സംഘര്‍ഷങ്ങളും സമരങ്ങളും കേസുകളും ജയില്‍വാസങ്ങളും ഇതിനകം ഉണ്ടായിക്കഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."