HOME
DETAILS
MAL
അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനം: ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ല: പ്രയാര്‍
backup
September 09 2017 | 09:09 AM
തിരുവനന്തപുരം: അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശന വിഷയത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനാവില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്.
ശബരിമലയില്‍ മറ്റു മതക്കാര്‍ പ്രവേശിക്കുന്നത് വസ്തുത തന്നെയാണ്. എന്നാല്‍ ഓരോ ക്ഷേത്രത്തിലും ഓരോ താന്ത്രിക നിയമമുണ്ടെന്നും അത് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. അജയ് തറയിലിന്റെ അഭിപ്രായം ബോര്‍ഡില്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം സര്‍ക്കാരുമായും കൂടിയാലോചന വേണമെന്നും പ്രയാര്‍ അഭിപ്രായപ്പെട്ടു.
ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം നല്‍കണമെന്ന് തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍ ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."