എസ്.വൈ.എസ് ഡിസംബറില്‍ സമൂഹവിവാഹം സംഘടിപ്പിക്കും
ജില്ലയില്‍ മഹല്ല്, മദ്രസ, ശാഖാതലങ്ങളില്‍ നടക്കുന്ന മജ്ലിസുന്നൂര് ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്കുന്ന അമീറുമാരുടെ ജില്ലാ സംഗമം ഈ മാസം 26ന്
പാലക്കാട് : എസ്.വൈ.എസ് 60ാം വാര്‍ഷികത്തോടനുബന്ധിച്ച് ആവിഷ്ക്കരിച്ച വാദീതൈ്വബ മംഗല്യ പദ്ധതിയുടെ ഭാഗമായി ഡിസംബറില്‍ അനാഥകളും അഗതികളുമായ പെണ്‍കുട്ടികളുടെ സമൂഹവിവാഹം നടത്തുന്നവാന് എസ്.വൈ.എസ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ജില്ലയില്‍ മഹല്ല്, മദ്രസ, ശാഖാതലങ്ങളില്‍ നടക്കുന്ന മജ്ലിസുന്നൂര് ആത്മീയ സദസ്സുകള്‍ക്ക് നേതൃത്വം നല്കുന്ന അമീറുമാരുടെ ജില്ലാ സംഗമം ഈ മാസം 26ന് ചൊവ്വാഴ്ച രാവിലെ 10.30ന് പട്ടാമ്പി ഖലീഫാ പാലസില്‍ നടത്തുവാനും 'തന്ഹീള് 2017' എന്ന പേരില്‍ ജില്ലാ കമ്മിറ്റി ആവിഷ്ക്കരിച്ച മണ്ഡലം പ്രവര്‍ത്തക ക്യാംപുകള്‍ സെപ്തംമ്പര്‍ 30നകം പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. സന്നദ്ധവിഭാഗമായ ആമിലയുടെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനുവേണ്ടി 'തന്‍ഷീത്ത് 1439' എന്ന പേരില്‍ സെപ്തംബര്‍ 15മുതല്‍ ഒക്ടോബര്‍ 15വരെ പഞ്ചായത്ത് കണ്‍വെന്‍ഷനുകള്‍ വിളിച്ചുചേര്‍ക്കാനും ആമില അംഗങ്ങള്‍ക്ക് ഒക്ടോബര്‍ 27, 28 തിയതികളില്‍ 'റഹ്നുമ 1439' എന്ന പേരില്‍ വല്ലപ്പുഴ ദാറുന്നജാത്ത് അറബിക് കോളജില്‍ ആത്മീയ ശിക്ഷണത്തോടുകൂടിയുള്ള ട്രെയ്നിംഗ് ക്യാംപ് സംഘടിപ്പിക്കാനും തീരുമാനിച്ചു. സംഘം മുഖപത്രമായ സുന്നി അഫ്കാര്‍ വാരികയുടെ പ്രചരണാര്‍ത്ഥം ഈ മാസം 25ന് സ്ഥാപന പര്യടനം നടത്തും. പ്രസിഡന്റ് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ യോഗത്തില്‍ അധ്യക്ഷനായി. ജനറല്‍സെക്രട്ടറി ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്പടി സ്വാഗതവും വര്‍ക്കിംഗ് സെക്രട്ടറി ജി.എം സ്വലാഹുദ്ധീന്‍ ഫൈസി വല്ലപ്പുഴ നന്ദിയും പറഞ്ഞു. ഇ.അലവി ഫൈസി കുളപറമ്പ്, കെ.സി അബൂബക്കര്‍ ദാരിമി, എന്‍.ഹബീബ് ഫൈസി കോട്ടോപ്പാടം, ടി.ഇബ്രാഹിം കുട്ടി മാസ്റ്റര്‍ കുമ്പിടി, ടി.എച്ച്.എ കബീര്‍ അന്‍വരി മേലേ പട്ടാമ്പി, എം.ടി മുസ്തഫ അഷ്റഫി കക്കുപ്പടി, എം.വീരാന്‍ഹാജി പൊട്ടച്ചിറ, പി.എം യൂസഫ് പത്തിരിപ്പാല, ടി.പി അബൂബക്കര്‍ മുസ്ലിയാര് പാലക്കോട്, യു.ഹൈദറലി ഹസനി കൊഴിഞ്ഞാമ്പാറ, കെ.പി.എ സമദ് മാസ്റ്റര്‍ പൈലിപ്പുറം, വി.മുഹമ്മദ് ഫൈസി കരിമ്പ, സംസം ബഷീര്‍ അലനല്ലൂര്‍, ഇ.വി ഖാജാദാരിമി തൂത ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."