ആസ്‌ത്രേലിയക്കെതിരായ ഏകദിനം;ഉമേഷ്, ഷമി ടീമില്‍; ജഡേജയ്ക്കും അശ്വിനും വിശ്രമം
മുംബൈ: ആസ്‌ത്രേലിയക്കെതിരായ ആദ്യ മൂന്ന് ഏകദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളര്‍മാരായ ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരെ ടീമിലേക്ക് തിരികെ വിളിച്ചു. സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് വീണ്ടും വിശ്രമം അനുവദിച്ചു. ശ്രീലങ്കന്‍ പര്യടനത്തിലുണ്ടായിരുന്ന ശാര്‍ദുല്‍ താക്കൂറിനെ ഒഴിവാക്കി. മറ്റുള്ളവരെ മുഴുവന്‍ നിലനിര്‍ത്തി 15 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തത്.
ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, കെ.എല്‍ രാഹുല്‍, മനിഷ് പാണ്ഡെ, കേദാര്‍ ജാദവ്, അജിന്‍ക്യ രഹാനെ, എം.എസ് ധോണി, ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, ജസ്പ്രിത് ബുമ്‌റ, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി.
ടെസ്റ്റ് റാങ്കിങ്; ജഡേജയ്ക്ക് ഒന്നാം സ്ഥാനം നഷ്ടമായി
ദുബൈ: ഇന്ത്യന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയ്ക്ക് ഐ.സി.സി ടെസ്റ്റ് ബൗളിങ് റാങ്കിങിലെ ഒന്നാം സ്ഥാനം നഷ്ടമായി. കഴിഞ്ഞ ദിവസം വെസ്റ്റിന്‍ഡീസിനെ കീഴടക്കി ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പര സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ ഒന്നാം സ്ഥാനത്തെത്തി.
രണ്ടാം ഇന്നിങ്‌സില്‍ ഏഴ് വിക്കറ്റുകള്‍ വീഴ്ത്തി കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കുകയും ടെസ്റ്റില്‍ 500 വിക്കറ്റുകള്‍ തികയ്ക്കുന്ന ആറാമത്തെ ബൗളറായും ആന്‍ഡേഴ്‌സന്‍ മാറിയിരുന്നു. റാങ്കിങില്‍ ജഡേജ രണ്ടാം സ്ഥാനത്തേക്കിറങ്ങി.
അതേസമയം മറ്റൊരു ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍ മൂന്നാം സ്ഥാനം നിലനിര്‍ത്തി.
ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ചേതേശ്വര്‍ പൂജാരയാണ് ഏറ്റവും മുന്നിലുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍. താരം നാലാം റാങ്കില്‍. വിരാട് കോഹ്‌ലി ആറാം സ്ഥാനത്ത്. കെ.എല്‍ രാഹുല്‍, അജിന്‍ക്യ രഹാനെ എന്നിവര്‍ ഓരോ സ്ഥാനം മെച്ചപ്പെടുത്തി യഥാക്രമം ഒന്‍പത്, പത്ത് സ്ഥാനങ്ങളില്‍.
സ്റ്റീവന്‍ സ്മിത്ത് ഒന്നാം റാങ്കില്‍ തുടരുന്നു. ഓള്‍റൗണ്ടര്‍ പട്ടികയില്‍ ജഡേജ രണ്ടും അശ്വിന്‍ മൂന്നും സ്ഥാനത്ത് തുടരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."