HOME
DETAILS
MAL
റോഡ് പൊട്ടിപ്പൊളിഞ്ഞു; നാട്ടുകാര്‍ കുഴികളടച്ചു പ്രതിഷേധിച്ചു
backup
September 11 2017 | 05:09 AM
മരട്: പൊട്ടിപ്പൊളിഞ്ഞ് അറ്റകുറ്റപണികള്‍ ചെയ്യാതെ താറുമാറായി കിടക്കുന്ന മരട് നഗരസഭയിലെ നെട്ടൂര്‍ പ്രിയദര്‍ശിനി റോഡ് പുനര്‍നിര്‍മിക്കുന്നതില്‍ മരട് നഗരസഭ അധിക്യതരുടെ അനാസ്ഥക്കെതിരെ പ്രിയദര്‍ശിനി റെസിഡന്‍സ് അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ നാട്ടുകാര്‍ റോഡിലെ കുഴിയടക്കല്‍ ശ്രമദാന സമരം നടത്തി.
കഴിഞ്ഞ എഴ് വര്‍ഷമായി നഗരസഭ ഈ റോഡിന്റെ അറ്റകുറ്റപണികള്‍ നടത്തിയിട്ടില്ലെന്ന് റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു . പ്രസിഡന്റ് റ്റി.എസ്സ് എം. നസീര്‍ ശ്രമദാനത്തിന് നേതൃത്വം നല്‍കി. പി.എ ശശി, മിനി ചന്ദ്രന്‍, പി വിജയാനന്ദന്‍, കെ.എസ് രവീന്ദ്രനാഥ്, ഒ.എ ജോസഫ്, എ.എ ശിവദാസന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."