സര്‍ക്കാര്‍ റോഡും പുറമ്പോക്കും കൈയ്യേറി സ്വകാര്യ സ്ഥാപനം പാറയും മണ്ണും ഘനനം ചെയ്യുന്നതായി പരാതി
പെരുമ്പാവൂര്‍: ഓട്ടത്താണി മലയില്‍ സര്‍ക്കാര്‍ റോഡും പുറമ്പോക്കും കൈയ്യേറി സ്വകാര്യ ഗ്രാനൈറ്റ്‌സ് സ്ഥാപനം പാറയും മണ്ണും ഘനനം ചെയ്യുന്നതായി പാരാതി. വെങ്ങോല പഞ്ചായത്തിലെ അറക്കപ്പടി വില്ലേജില്‍പ്പെട്ട ഓട്ടത്താണി മലയിലെ സര്‍വെ നമ്പര്‍ 403ല്‍പ്പെട്ട സര്‍ക്കാര്‍ വഴിയും അനുബന്ധ പുറമ്പോക്ക് ഭൂമിയും സര്‍വെ നമ്പര്‍ 285ല്‍ പ്പെട്ട 79 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയിലുമാണ് ഘനനം നടത്തുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
150200 അടി താഴ്ചയിലുള്ള അനധികൃത പാറ ഘനനത്തിലൂടെ കോടികളുടെ നഷ്ടമാണ് സര്‍ക്കാരിന് കമ്പനി വരുത്തിവച്ചിരിക്കുന്നതെന്നും ഇവിടത്തെ പരിസ്ഥിതി സംരക്ഷണ സമിതി ആരോപിച്ചു. 2015ല്‍ മേല്‍പറഞ്ഞ സര്‍ക്കാര്‍ വഴിയോട് ചേര്‍ന്ന പുറമ്പോക്ക് ഭൂമിയിലെ അഞ്ച് സെന്റ് സ്ഥലത്ത് പാറ ഘനനം നടത്തിയതിന് മറ്റൊരു സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കുകയും 35 ലക്ഷം രൂപ പിഴ അടപ്പിക്കുകയും ചെയ്തിരുന്നതായും പറയുന്നു.
എന്നാല്‍ ഇപ്പോള്‍ ഏക്കര്‍ കണക്കിന് ഭൂമിയില്‍ ഘനനം നടക്കുന്ന കമ്പനിക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ ദുരൂഹതയുണ്ടെന്നാണ് പരിസ്ഥിതി സംരക്ഷണ സമിതിയുടെ ആക്ഷേപം. പുറമ്പോക്ക് ഭൂമിയിലെ പാറ ഘനനത്തെ കുറിച്ച് റവന്യൂ അധികൃതര്‍ക്ക് പരാതി നല്‍കിയാല്‍ സ്ഥലം പരിശോധിക്കാന്‍ പോലും കൂട്ടാക്കുന്നില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുന്നു.
മലയുടെ ഉയരമേറിയ പ്രദേശത്താണ് പാറ ഖനനം നടത്തുന്നത്. മലയുടെ ചെരുവില്‍ നിരവധി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. മഴക്കാലാത്ത് മണ്ണും കല്ലും ഒലിച്ചിറങ്ങി വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും പതിക്കുകയാണെന്നും പറയുന്നു.
കൂടാതെ പാറ പൊട്ടിക്കുന്നതിനും ലോറിയിലേക്ക് കയറ്റുന്നതിനും മറ്റും ഒന്ന് വീതം ആധുനീക യന്ത്രങ്ങള്‍ പ്രവര്‍ത്തിക്കാനാണ് സ്ഥാപനത്തിന് അനുമതിയുള്ളു. എന്നാല്‍ അനധികൃമായി അഞ്ച് വീതം യന്ത്രങ്ങളാണ് പ്രവര്‍ത്തിപ്പിക്കുന്നതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.
ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ ബാധിക്കുന്ന കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി സംരക്ഷണ സമിതി അധകൃതര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."