മെഡിക്കല്‍ കോളജിന് പുതുജീവന്‍: വിദ്യാര്‍ഥികള്‍ കുറ്റമറ്റതാക്കിയത് 60 ലക്ഷത്തിന്റെ ഉപകരണങ്ങള്‍
അമ്പലപ്പുഴ: ഉപേക്ഷിച്ച സാമഗ്രികള്‍ അറ്റകുറ്റപണിയിലൂടെ വിദ്യാര്‍ഥികള്‍ ആശുപത്രി നേട്ടമുണ്ടാക്കിയത് 60 ലക്ഷം രൂപ. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി അധികാരികള്‍ അറ്റകുറ്റപ്പണി ചെയ്യാതെ ഉപേക്ഷിച്ച 3 എക്‌സിറെ മിഷ്യനുകള്‍, ബിപി അപ്പാരറ്റസ് മിഷ്യനുകള്‍, നീഡില്‍ബാരല്‍ ,നൊബുലെയിസറുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങളാണ്. ചേര്‍ത്തല ഗവ. എഞ്ചിനിയറിഗ് കോളജിലെ ഐഎച്ച്ആര്‍ഐ) നാഷണല്‍ സര്‍വിസ് സ്‌കീമിലെ വളണ്ടറിയന്മാരായ വിദ്യാര്‍ഥികള്‍ ആശുപതിയിലെത്തി അറ്റകുറ്റപ്പണി ചെയ്ത് ഉപയോഗയോഗ്യമാക്കിയത്.
ഒരു എക്‌സ്‌റെ മെഷീനിന്റെ അറ്റകുറ്റപണിക്കായി മാത്രം പുറത്ത് 2,58,000 രൂപയാണ് ചിലവാകുന്നത് എന്നാല്‍ പുനര്‍ജനി' എന്ന നാമകരണത്തില്‍ ഇവിടെ എത്തിയ വിദ്യാര്‍ഥികള്‍ വിലമതിക്കാത്ത സേവനമാണ് കാഴ്ചവെച്ചത്. ഇതേ തുടര്‍ന് 60 ലക്ഷം രൂപയാണ് അറ്റകുറ്റപ്പണിയിലൂടെ വിദ്യാര്‍ഥികള്‍ ആശുപത്രിക്ക് നേടിക്കൊടുത്തത്. പല വിഭാഗങ്ങളിലും പല ഇനം എക്‌സ്‌റെ മെഷിനുകള്‍ തകരാറായി കിടന്നിട്ടും മറ്റു ഉപകരണങ്ങള്‍ തകരാറിലായിട്ടും അറ്റകുറ്റപണി ചെയ്ത് കുറ്റമറ്റതാക്കിയെടുക്കാതെ ആശുപത്രി അധികാരികള്‍ ഉപകരണങ്ങള്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സിറെ എടുക്കാനായി ഇവിടെ എത്തുന്ന നിരവധി രോഗികള്‍ ആംബുലന്‍സില്‍ പുറം ലാബുകളെയാണ് സമീപിച്ചു കൊണ്ടിരുന്നത്. പുറം ലാബുകളാകട്ടെ '30' 90 രൂപ നിരക്കിലുള്ള എക്‌സറെക്ക് വാങ്ങുന്നതാകട്ടെ 300 രൂപ മുതല്‍ 600 രൂപ വരെ വാങ്ങുമായിരുന്നു. ഇത് പാവം രോഗികളെ ദുരിതത്തിലാക്കിയിരുന്നു.
കൂടാതെ രോഗികള്‍ ഉപയോഗിച്ചു കൊണ്ടിരുന്നതും ഉപയോഗശൂന്യമായതുമായ കിടക്കകള്‍, ട്രോളികള്‍, വീല്‍ ചെയറുകള്‍ ഇവയെല്ലാം തന്നെ അറ്റകുറ്റപണി ചെയ്യാതെ ആശുപത്രിയുടെ നാലു കെട്ടിനുള്ളില്‍ ഉപേക്ഷിച്ചിരുന്നു. ഡോക്ടര്‍മാര്‍ ഉപയോഗിക്കുന്ന കസേരകള്‍ മേശകള്‍ ,അലമാരകള്‍ ഇവയെല്ലാം തന്നെ ഒരു വര്‍ഷത്തിനുള്ളില്‍ ഉപയോഗശൂന്യമാണെന്ന കാരണത്താല്‍ ഉപേക്ഷിക്കപ്പെടുകയായിരുന്നു. പിന്നീട് വന്‍തുകക്ക് ക്വട്ടേഷന്‍ കൊടുത്ത് നിലവാരം കുറഞ്ഞ ഫര്‍ണിച്ചറുകളാണ് ഇപ്പോള്‍ ആശുപത്രിയില്‍ വാങ്ങി കൂട്ടിയിരിക്കുന്നത് .
വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണെന്ന് ആശുപത്രി സന്ദര്‍ശനത്തിനെത്തിയ ജില്ലാ കലക്ടര്‍ അനുപമ ഐ.എ.എസ് പറഞ്ഞു. വളണ്ടിയര്‍ സെക്രട്ടറിമാരായ സ്വാതി എസ് നായര്‍, അജയ്, സോമന്‍ എന്‍എസ്എസ് ഫീല്‍ഡ് ഓഫിസര്‍ മുന്നാ ദേവ്, എന്‍ ആക്ട് മെമ്പര്‍ അജ്ഞലി' മുഹമ്മദ് കോയ, ഷഫീക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."