ഫാദര്‍ ടോം ഉഴുന്നാലിന് മോചനം
ന്യൂഡല്‍ഹി: ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാലിന് മോചനം. ഒമാന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ മോചിപ്പിച്ചത്. ഒരു വര്‍ഷം മുന്‍പ് യമനില്‍ വച്ച് സുവിശേഷ പ്രസംഗത്തിനിടെയാണ് ഇദ്ദേഹത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
2016 മാര്‍ച്ച് നാലിനാണ് ടോം ഉഴുന്നാലിനെ യമനിലെ ഏദനില്‍ വച്ച് ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നത്. മിഷനറീസ് ഓഫ് ചാരിറ്റി എന്ന സംഘടന യമനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ച് ഇവിടുത്തെ കന്യാസ്ത്രീകളെ വധിച്ചതിനു ശേഷമായിരുന്നു ഇദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്.
ഇന്ത്യക്ക് യെമനില്‍ എംബസി ഇല്ലാത്തത് മോചനത്തിന് തിരിച്ചടിയായി. ഒമാനിലുള്ള ഇദ്ദേഹത്തെ ഉടന്‍ തന്നെ കേരളത്തിലെത്തിക്കുമെന്നാണ് അറിയുന്നത്.
നേരത്തെ തന്നെ സഹായിക്കണമെന്നഭ്യര്‍ത്ഥിച്ചുള്ള ഉഴുന്നാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്നിരുന്നു. മാര്‍പാപ്പയും ഇന്ത്യന്‍ ജനയതയും തന്റെ മോചനത്തിനായി ഇടപെടണമെന്ന് അദ്ദേഹം വീഡിയോയില്‍ പറഞ്ഞിരുന്നു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും കേരള സര്‍ക്കാരിന്റെയും ശക്തമായ ഇടപെടല്‍ മോചനത്തിന് ഇടയാക്കി. മാസങ്ങളായി ഇരു സര്‍ക്കാറുകളും ഇദ്ദേഹത്തിന്റെ മോചനത്തിനായി രംഗത്തുണ്ട്. ഒമാനിലെ വാര്‍ത്ത ഏജന്‍സിയായ ഒമാന്‍ ഒബ്‌സര്‍വര്‍ ആണ് വാര്‍ത്ത പുറത്തുവിട്ടത്. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയാണ് ടോം ഉഴുന്നാലില്‍.
With #Oman help, #Vatican priest Uzhunnalil freed from #Yemen https://t.co/XkjHw9be24 @MofaOman @MEAIndia @SushmaSwaraj pic.twitter.com/DJP2TZeElf
— Oman Observer (@OmanObserver) September 12, 2017
I am happy to inform that Father Tom Uzhunnalil has been rescued.pic.twitter.com/FwAYoTkbj2
— Sushma Swaraj (@SushmaSwaraj) September 12, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."